കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ സോണിയയും രാഹുലും ഇറങ്ങി; ദില്ലിയില്‍ പ്രതിഷേധം കനക്കുന്നു, സേവ് ഡെമോക്രസി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയുള്ള ബിജെപിയുടെ നീക്കങ്ങളില്‍ പ്രതിഷേധവുമായി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്. വ്യാഴാഴ്ച നടന്ന പ്രതിഷേധത്തില്‍ സോണിയയും രാഹുലും പങ്കെടുത്തു. ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന ബാനറിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. കര്‍ണാടകത്തില്‍ ഭരണം തുലാസിലാകുകയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ദില്ലിയില്‍ പ്രതിഷേധം കനക്കുന്നത്.

sonia

ബിജെപി ജനാധിപത്യത്തെ കൊല്ലുകയാണെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. വികസനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധയൂന്നുന്നതിന് പകരം മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.

ഗോവയില്‍ കോണ്‍ഗ്രസിന് 15 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ ബിജെപിയില്‍ ലയിക്കാന്‍ ബുധനാഴ്ച തീരുമാനിച്ചു. കഴിഞ്ഞമാസം സമാനമായ സാഹചര്യം കോണ്‍ഗ്രസ് തെലങ്കാനയിലും നേരിട്ടിരുന്നു. തെലങ്കാനയിലെ 18 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേര്‍ ടിആര്‍എസ്സില്‍ ചേരുകയായിരുന്നു. കര്‍ണാടകയില്‍ 16 ഭരണകക്ഷി എംഎല്‍എമാരാണ് രാജിപ്രഖ്യാപിച്ചിട്ടുള്ളത്. ഭരണം വീഴുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കര്‍ണാടകത്തില്‍ ബിജെപിയുടെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി ആരോപിച്ചു.

ബ്രിട്ടീഷ് കപ്പലിനെ വിരട്ടി ഇറാന്‍ ബോട്ടുകള്‍; ജലയുദ്ധത്തിന് കളമൊരുക്കി ഹോര്‍മുസ് കടലിടുക്ക്ബ്രിട്ടീഷ് കപ്പലിനെ വിരട്ടി ഇറാന്‍ ബോട്ടുകള്‍; ജലയുദ്ധത്തിന് കളമൊരുക്കി ഹോര്‍മുസ് കടലിടുക്ക്

എന്നാല്‍ താന്‍ രാജിവെക്കില്ലെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നത്. ഞാനെന്തിനാണ് രാജിവെക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. താന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. 2008-09 കാലഘട്ടത്തില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് എതിരെ 18 ബിജെപി വിമത എംഎല്‍എമാര്‍ രംഗത്തുവന്നിരുന്നു. എന്നിട്ട് യെദ്യൂരപ്പ രാജിവെച്ചിരുന്നോ? എന്നും കുമാരസ്വാമി ചോദിച്ചു.

വിമതര്‍ രാജിവെച്ച സാഹചര്യത്തില്‍ സ്പീക്കര്‍, ബിഎസ്പി എംഎല്‍എ മഹേഷ് എന്നിവരടക്കം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് 101 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. എന്നാല്‍ രാജിവെച്ച ചിലര്‍ പിന്‍മാറുമെന്നും സര്‍ക്കാരിനെ പിന്തണയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

English summary
Sonia, Rahul Gandhi Join Protests in Delhi; Save Democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X