Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സോണിയയും രാഹുലും

ദില്ലി: ചെറുപ്പക്കാര്‍ക്ക് പ്രാമുഖ്യ നല്‍കി കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. റായ്ബറേലിയില്‍ നിന്ന് സോണിയാ ഗാന്ധിയും അമേഠില്‍ നിന്ന് രാഹുല്‍ ഗാന്ധിയും വീണ്ടും ജനവിധി തേടും. പതിനെട്ട് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുമായി 194 പേരടങ്ങുന്ന ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

വനിതാ ദിനത്തില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ 28 വനിതകളും ഇടം പിടിച്ചിട്ടുണ്ട്. പട്ടികയില്‍ ഉല്‍പ്പെട്ട 35 ശതമാനം പേരും 50 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് മഹാരാഷ്ട്രയിലെ രാടെകിലും മുന്‍ കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ബീഹാറിലെ ഔറഗ ബാദിലും മത്സരിക്കും.

Sonia Gandhi, Rahul Gandhi

ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഉത്തരപ്രദേശിലെ ഫൂല്‍പൂര്‍ മണ്ഡലത്തിലും ആധാര്‍കാര്‍ഡിന്റെ ഉപജ്ഞാതാവും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്‍ നിലേകനി ബാംഗ്ലൂര്‍ സൗത്തിലും മത്സരിക്കും. തെന്നിന്ത്യന്‍ താരം രമ്യയും ഭോജ്പുരി നടന്‍ രവി കിഷനുമാണ് പട്ടികയിലുള്ള ചലച്ചിത്ര സാന്നിധ്യങ്ങള്‍. മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയാണ് ബിലാസ്പുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

സ്പീക്കര്‍ മീരാകുമാര്‍, കേന്ദ്രമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന ഖാര്‍ഗേ, കമല്‍നാഥ്, സല്‍മാന്‍ ഖുര്‍ഷിദ്, ജോതിരാന്ദ്യസിന്ധ കെ എച്ച് മുനിയപ്പ ദീപാദാസ് മുന്‍ഷി, ശ്രിപ്രകാശ് ജെയ്‌സവാള്‍, രാഷ്ട്രപതിയുടെ മകന്‍ അഭിജിത് മുഖര്‍ജി, നവീന്‍ ജിണ്ഡല്‍, ഹരിയാന മുഖ്യമന്ത്രിയുടെ മകന്‍ ദീപേന്ദര്‍ സിംഗ് ഹൂഡ തുടങ്ങിയവര്‍ വീണ്ടും മത്സരിക്കും. അസം മുഖ്യമന്ത്രി തരണ്‍ ഗോഗായുടെ മകന്‍ ഗൗരവ് ഗോഗോയ്ക്കും സീറ്റ് നല്‍കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+