കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയും രാഹുലും വരി നിന്ന് വിമാനത്തില്‍ കേറേണ്ടി വരും, ഇളവ് ഒഴിവാക്കാന്‍ കേന്ദ്രം

Google Oneindia Malayalam News

Recommended Video

cmsvideo
Gandhi family Set to Lose Airport privilege | Oneindia Malayalam

ദില്ലി: സാധാരണ യാത്രക്കാരെ പോലെ ഇനി മുതല്‍ ഗാന്ധി കുടുംബാംഗങ്ങളും വരി നിന്ന് വിമാനത്തില്‍ കയറേണ്ടി വരും. എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് മൂന്ന് മാസത്തിന് പിന്നാലെ ഗാന്ധി കുടുംബത്തിനുളള എയര്‍പോര്‍ട്ട് പ്രിവിലേജുകളും ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

പഞ്ചാബില്‍ നിര്‍ണായ നീക്കം; നവജ്യോത് സിംഗ് സിദ്ധു ആം ആദ്മിയിലേക്ക് ? പ്രശാന്ത് കിഷോര്‍ ബന്ധപ്പെട്ടുപഞ്ചാബില്‍ നിര്‍ണായ നീക്കം; നവജ്യോത് സിംഗ് സിദ്ധു ആം ആദ്മിയിലേക്ക് ? പ്രശാന്ത് കിഷോര്‍ ബന്ധപ്പെട്ടു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് പരിശോധനയില്ലാതെ വിമാനത്തില്‍ കയറാനുള്ള ഇളവുകള്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. എസ്പിജി സുരക്ഷ ഒഴിവാക്കിയ നടപടിയുടെ തുടര്‍ച്ചയാണിത്.

 എസ്പിജിയ്ക്ക് പിന്നാലെ

എസ്പിജിയ്ക്ക് പിന്നാലെ

നവംബറിലാണ് ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയാണ് കേന്ദ്രം പിൻവലിച്ചത്. അടുത്ത കാലത്ത് ഗാന്ധി കുടുംബത്തിന് വലിയ സുരക്ഷ ഭീഷണികള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

 സെഡ് പ്ലസ് സുരക്ഷ

സെഡ് പ്ലസ് സുരക്ഷ

മാത്രമല്ല ഗാന്ധി കുടുബം നിരന്തരം സുരക്ഷാ വീഴ്ചകള്‍ വരുത്തുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ഇവര്‍ക്ക് സിആര്‍പിഎഫ് നല്‍കുന്ന സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. എസ്പിജി സുരക്ഷ ഭേദഗതി നിയമം അനുസരിച്ച് പ്രധാനമന്ത്രിയ്ക്കും അദ്ദേഹത്തോടൊപ്പം ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ എസ്പിജി സുരക്ഷ നൽകുന്നത്.

 രാഷ്ട്രീയ പകപോക്കല്‍

രാഷ്ട്രീയ പകപോക്കല്‍

അതേസമയം ഗാന്ധി കുടുംബത്തിന് എതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടയിലാണ് കുടുംബത്തിന് ലഭിക്കുന്ന ഇളവുകള്‍ ഓരോന്നും വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഗാന്ധി കുടുംബത്തിന് എയര്‍പോര്‍ട്ടില്‍ ലഭിച്ചിരുന്ന ഇളവുകള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം.

 വരിനിന്ന് കയറണം

വരിനിന്ന് കയറണം

ഇളവുകള്‍ ഒഴിവാക്കാനായി വ്യോമയാന സുരക്ഷാ ബ്യൂറോ ശുപാര്‍ശ നല്‍കി. നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സാധാരണ യാത്രക്കാരെ പോലെ വരി നിന്ന് ദേഹ പരിശോധനയ്ക്ക് വിധേയരായി മാത്രമേ ഗാന്ധി കുടുംബത്തിനും വിമാന യാത്ര ചെയ്യാനാകൂ.

 എസ്പിജി സുരക്ഷ ഉള്ളവര്‍ക്ക് മാത്രം

എസ്പിജി സുരക്ഷ ഉള്ളവര്‍ക്ക് മാത്രം

മാത്രമല്ല വിമാനത്തിന് അടുത്തുവരെ കാറില്‍ എത്താനുള്ള അനുമതിയും ഇല്ലാതാകും. എസ്പിജി സുരക്ഷ പിന്‍വലിച്ചതിന്‍റെ തുടര്‍ നടപടിയാണിതെന്നാണ് അധികൃതര്‍ പറയുന്നത്. എസ്പിജി സുരക്ഷ ഉളളവര്‍ക്ക് മാത്രമാണ് വിമാനത്താവളത്തില്‍ വരിനില്‍ക്കാതെ കയറാനുള്ള ഇളവുകള്‍ ഉള്ളതെന്ന് വ്യോമയാന സുരക്ഷാ ബ്യൂറോ ചൂണ്ടിക്കാട്ടുന്നു.

 സുരക്ഷാ ഭീഷണി

സുരക്ഷാ ഭീഷണി

എസ്‌പി‌ജി കവർ പിൻവലിച്ചതിനുശേഷവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഗാന്ധി കുടുംബാംഗങ്ങള്‍ അനൗദ്യോഗികമായി ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ മുന്‍പ് എസ്പിജി സുരക്ഷ ലഭിച്ചയാളുടെ വാഹനം എയര്‍ക്രാഫ്റ്റിന് അടുത്ത് വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അന്ന് ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് സുരക്ഷ അതോറിറ്റി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് വലിയ സുരക്ഷാ ഭീഷണയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

 നിയമപരമായി

നിയമപരമായി

കൂടാതെ കേന്ദ്രമന്ത്രിമാര്‍, ചീഫ് ജസ്റ്റിസ്, മുന്‍ പ്രധാനമന്ത്രിമാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ എന്നിവര്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകുമ്പോള്‍ ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് മാത്രം സുരക്ഷ നല്‍കുന്നത് നിയമപരമായി പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും അധികൃതര്‍ പറയുന്നു.

 വിമര്‍ശനം

വിമര്‍ശനം

വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചാല്‍ ഗാന്ധി കുടുംബത്തിന് ഈ ഇളവുകളും ഇല്ലാതാകും. നേരത്തേ ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 ഷായുടെ മറുപടി

ഷായുടെ മറുപടി

അതേസമയം പ്രധാനമന്ത്രി പദവി ഒഴിഞ്ഞാല്‍ മോദിയ്ക്കും സുരക്ഷ ലഭിക്കില്ലെന്നായിരുന്നു പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഷാ മറുപടി നല്‍കിയത്. മോദിയ്ക്കുളള എസ്പിജി സുരക്ഷ ഒരുക്കാന്‍ പ്രതിദിനം 1.62 കോടി രൂപയാണ് ചെലവ്.

 വിമര്‍ശനം

വിമര്‍ശനം

പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷയ്ക്കായി ഇത്തവണ ബജറ്റില്‍ 600 കോടി രൂപ നീക്കിവെച്ചിരുന്നു. കഴിഞ്ഞ തവണത്തെ തുകയെക്കാള്‍ 60 കോടിയാണ് അധികമായി അനുവദിച്ചത്. കഴിഞ്ഞ തവണ ഇത് 540 കോടിയായിരുന്നു.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത്രയും ഭീമമായ തുക ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ദില്ലി തോല്‍വി; 'സര്‍ജിക്കല്‍ ആക്ഷനു'മായി ബിജെപി!! ലക്ഷ്യം കേരളം ഉള്‍പ്പെടെ 4 സംസ്ഥാനങ്ങള്‍

'ഒരുവന്‍ കഴുത്തിന് കുത്തി പിടിക്കുന്നു;ബിഗ് ബോസില്‍ രജത് കുമാറിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം'

English summary
Sonia, Rahul, Priyanka set to lose airport privilege
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X