കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിയും രാഹുലും കോണ്‍ഗ്രസ് വിടുന്നു?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഘടന ഉത്തരവാദിത്തങ്ങള്‍ മാത്രമല്ല, പാര്‍ട്ടി തന്നെ വിടാന്‍ ഇരുവരും തീരുമാനം എടുത്തതായാണ് വിവരം. മറ്റന്നാള്‍ (തിങ്കളാഴ്ച) നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയാ ഗാന്ധി ഇക്കാര്യം അറിയിക്കും.

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായ രാഹുല്‍ ഗാന്ധിയാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത്. ചരിത്രത്തിലെ ഏറ്റവും മോശം ഫലമാണ് 2014 തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നല്‍കിയത്. കേവലം 43 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്. 2009 ല്‍ 262 ഉണ്ടായിരുന്ന യു പി എ 2014 ല്‍ വെറും 60 സീറ്റുകളില്‍ ഒതുങ്ങി. ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് തോല്‍വിക്ക് കാരണങ്ങളിലൊന്ന് എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നു.

sonia-rahul

കോണ്‍ഗ്രസ് തോല്‍വിയുടെ സകല ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജയ പരാജയങ്ങള്‍ സ്വാഭാവികമാണെങ്കിലും പ്രതീക്ഷിച്ച പിന്തുണ ജനങ്ങളില്‍ നിന്നും ലഭിക്കാത്തതാണ് പരാജയ കാരണമായി രാഹുല്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തത്വങ്ങളില്‍ മാറ്റം വരുത്താന്‍ സോണിയ തയ്യാറല്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വിട്ടുപോകുകയാണെങ്കില്‍ അത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകും. ഗാന്ധി കുടുംബത്തിലെ മറ്റൊരംഗമായ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ട്. സോണിയയും രാഹുലും ഇല്ലാത്ത കോണ്‍ഗ്രസിന് പ്രതാപം തിരിച്ചുപിടിക്കാന്‍ പ്രിയങ്കയുടെ മാജിക്കിന് കഴിയുമോ, കാത്തിരുന്ന് കാണാം.

English summary
Report says Sonia Gandhi and Rahul Gandhi to quit party position.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X