വെള്ളക്കാരിയെന്ന് വിളിച്ചത് സോണിയഗാന്ധി ക്ഷമിച്ചിരിയ്ക്കുന്നു!
ദില്ലി: കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റേത് ഇടുങ്ങിയ ചിന്താഗതിയാണെന്നും അത്തരം ആളുകളുടെ പരാമര്‍ശങ്ങളോട് മറുപടി പറയാനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. വെള്ളക്കാരിയയാതിനാലാണ് കോണ്‍ഗ്രസുകാര്‍ സോണിയഗാന്ധിയെ നേതാവായി അംഗീകരിച്ചത് എന്ന ഗിരിരാജ് സിങിന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു സോണിയഗാന്ധി.
സോണിയ ഗാന്ധിയ്‌ക്കെതിരെ കേന്ദ്രമന്ത്രികൂടിയായ ഗിരിരാജ് സിങ് നടത്തിയ വംശീയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. സിങ് രാജിവയ്ക്കണെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. തന്റെ പരാമര്‍ശത്തില്‍ ഗിരിരാജ് സിങ് മുന്‍പ് ഖേദം പ്രകടിപ്പിച്ചിരുന്നു.

രാജീവ് ഗാന്ധി ഒരു നൈജീരിയക്കാരിയെ വിവാഹം കഴിച്ചിരുന്നെങ്കില്‍ അവരുടെ നേതൃത്വം കോണ്‍ഗ്രസ് അംഗീകരിയ്ക്കുമോ എന്നായിരുന്നു സിംഗ് ചോദിച്ചത്. ഇതിനാണ് ഇടുങ്ങിയ ചിന്താഗതിക്കാരോട് മറുപടി പറയാന്‍ താനില്ലെന്ന് സോണിയഗാന്ധി പ്രതികരിച്ചത് . മധ്യപ്രദേശില്‍ ഒരു കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി ഉടന്‍ മടങ്ങിയെത്തുമെന്നും സോണിയ ഗാന്ധി പ്രതികരിച്ചു .












Click it and Unblock the Notifications