കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയെ കാണാതെ സോണിയാ ഗാന്ധി... ചര്‍ച്ച പാളി, കാരണം ശരത് പവാര്‍, തീരുമാനത്തില്‍ മാറ്റമില്ല!!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സോണിയാ ഗാന്ധി നടത്തുന്ന നീക്കം പാളിയെന്ന് സൂചന. ജോതിരാദിത്യ സിന്ധ്യയെയും കമല്‍നാഥിനെയും രണ്ട് ദിവസങ്ങളിലായി കാണാനായിരുന്നു സോണിയയുടെ തീരുമാനം. എന്നാല്‍ ഇത് മാറ്റിവെച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പെട്ടെന്ന് അവസാനിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ജോതിരാദിത്യ സിന്ധ്യയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ സിന്ധ്യ ഗ്രൂപ്പിന്റെ സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് സോണിയ നേരിട്ടറിയിച്ചതോടെ പ്രശ്‌നങ്ങള്‍ വഷളായി. ദിഗ്വിജയ് സിംഗ് തന്റെ ഗ്രൂപ്പിലുള്ളയാളെ സംസ്ഥാന അധ്യക്ഷനാക്കാനായി രംഗത്തെത്തിയതോടെ മധ്യപ്രദേശ് കോണ്‍ഗ്രസ് മൂന്ന് തട്ടിലായി. ഇതിനെ തുടര്‍ന്നാണ് സോണിയ കമല്‍നാഥിനെയും സിന്ധ്യയെയും ദില്ലിക്ക് വിളിപ്പിച്ചത്.

യോഗം മാറ്റിവെച്ചു

യോഗം മാറ്റിവെച്ചു

സിന്ധ്യ സോണിയയെ കാണുന്നതോടെ മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം അവസാന നിമിഷം ഈ യോഗം റദ്ദാക്കിയിരിക്കുകയാണ് സോണിയ. മാറ്റിവെച്ചു എന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. അതേസമയം മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ യോഗം ഇന്ന് ചേരുന്നുണ്ടെന്നും, അതുകൊണ്ടാണ് യോഗം മാറ്റിയതെന്നുമാണ് സൂചന. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് സിന്ധ്യ.

കാരണം പവാര്‍

കാരണം പവാര്‍

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. അത് പരിഹരിക്കാനാണ് സോണിയയുടെ ശ്രമം. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ ഇന്ന് സോണിയ ദില്ലിയിലെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് യോഗം നടക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം എന്‍സിപിയിലെ പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 50 കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസില്‍ നിന്നടക്കം ബിജെപിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പവാറുമായി ചര്‍ച്ച ചെയ്യും.

സിന്ധ്യ ഇടയുമോ?

സിന്ധ്യ ഇടയുമോ?

മഹാരാഷ്ട്രയിലെ ചുമതല തനിക്ക് വേണ്ടെന്ന് നേരത്തെ തന്നെ സിന്ധ്യ പറഞ്ഞതാണ്. തന്നെ മധ്യപ്രദേശില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ദേശീയ നേതൃത്വം കളിച്ച നാടകമാണിതെന്നാണ് സിന്ധ്യ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ സോണിയ അപ്രതീക്ഷിതമായി യോഗം മാറ്റിയത് സിന്ധ്യയെ ചൊടിപ്പിച്ചെന്നാണ് സൂചന.അതസമയം നേരത്തെ കമല്‍നാഥിനെ കാണാന്‍ സോണിയ പ്രത്യേക സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ ദീപക് ബാബറിയ സോണിയയെ കണ്ട് സിന്ധ്യയുടെ ആവശ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.

രോഷപ്രകടനം ഇങ്ങനെ

രോഷപ്രകടനം ഇങ്ങനെ

ഗ്വാളിയോര്‍ ചമ്പല്‍ മേഖലയില്‍ സിന്ധ്യ അനുകൂലികള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധം തുടരുകയാണ്. ഇവര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി ശക്തമായ വാദമാണ് നടത്തുന്നത്. സിന്ധ്യ ഗ്രൂപ്പിലെ ആനന്ദ് അഗര്‍വാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് നേതൃത്വത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. അതേസമയം താന്‍ പാര്‍ട്ടി വിടില്ലെന്ന സൂചനയാണ് സിന്ധ്യ നേതൃത്വത്തിന് നല്‍കുന്നത്. പക്ഷേ തന്റെ ആവശ്യങ്ങള്‍ പാര്‍ട്ടിയെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മര്‍ദം തുടരാനാണ് സിന്ധ്യയുടെ ശ്രമം.

രാജ്യസഭാ സീറ്റ് തന്നെ

രാജ്യസഭാ സീറ്റ് തന്നെ

ഗുണയില്‍ പരാജയപ്പെട്ടതോടെ സിന്ധ്യക്ക് സംസ്ഥാനത്ത് പിടിച്ചുനില്‍ക്കാന്‍ ഒരു പദവി ആവശ്യമാണ്. അടുത്ത വര്‍ഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റാണ് പ്രധാന ലക്ഷ്യം. എന്നാല്‍ ഇത് നേരിട്ട് ചോദിച്ചാല്‍ അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യത കുറവാണ്. പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം ചോദിക്കുക. അത് കിട്ടാതാവുമ്പോള്‍ പകരമായി രാജ്യസഭാ സീറ്റ് ചോദിക്കുക എന്ന തന്ത്രമാണ് സിന്ധ്യക്കുള്ളത്. ഇതിനായി ദീപക് ബാബറിയയെ മുന്‍നിര്‍ത്തിയാണ് നീക്കങ്ങള്‍.

തമ്മിലടിക്ക് കാരണം

തമ്മിലടിക്ക് കാരണം

മൂന്ന് രാജ്യസഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവു വരുന്നത്. ഇതില്‍ രണ്ടെണ്ണം ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. എന്നാല്‍ സിന്ധ്യക്ക് രാജ്യസഭാ സീറ്റ് നല്‍കാതിരിക്കാനുള്ള ശ്രമങ്ങള്‍ ദിഗ്വിജയ് സിംഗ് നേരത്തെ തുടങ്ങിയിരുന്നു. അതിനെ കടത്തി വെട്ടാനുള്ള മാസ്റ്റര്‍ പ്ലാനാണ് ഇപ്പോള്‍ സിന്ധ്യ നടത്തി കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയേക്കാളും ശക്തമായ സംസ്ഥാന അധ്യക്ഷനുണ്ടാക്കുന്നത് ഭരണത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് കമല്‍നാഥ് കരുതുന്നത്. അതുകൊണ്ടാണ് സിന്ധ്യ വേണ്ടെന്ന വാദത്തിന് കാരണം. ബാലാ ബച്ചന്‍ തന്നെ അധ്യക്ഷനാവുമെന്നാണ് സൂചന.

<strong>രാഹുല്‍ ക്യാമ്പിന് ചാഞ്ചാട്ടം... അഞ്ച് പേര്‍ വിമതരാവും, സോണിയ വന്നതോടെ ദുര്‍ബലരാവുന്നു!!</strong>രാഹുല്‍ ക്യാമ്പിന് ചാഞ്ചാട്ടം... അഞ്ച് പേര്‍ വിമതരാവും, സോണിയ വന്നതോടെ ദുര്‍ബലരാവുന്നു!!

English summary
sonia scindia meeting postponed mp crisis continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X