Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് അധികാരക്കൊതി: സോണിയാഗാന്ധി

കോട്ട: എങ്ങിനെയും ഭരണം പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ബി ജെ പിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. നുണപറഞ്ഞും സത്യങ്ങള്‍ വളച്ചൊടിച്ചും അധികാരത്തില്‍ കയറാനുള്ള ശ്രമത്തിലാണ് ബി ജെ പി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ കാണുന്നില്ല. അതിനെക്കുറിച്ച് തിരക്കുന്നില്ല. ഭരണം മാത്രമാണ് ഇവരുടെ ലക്ഷ്യത്തിലുള്ളത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെതിരായി ബി ജെ പി അപവാദ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതായും സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വിചരണം ചെയ്യുന്ന മരുന്നുകള്‍ വിഷമാണ് എന്ന് വരെ ബി ജെ പി പ്രചരിപ്പിക്കുന്നു. തങ്ങളുടെ പാര്‍ട്ടി ചെയ്യുന്ന നല്ല കാര്യങ്ങളെ ബി ജെ പി അംഗീകരിക്കാത്തതിലും സോണിയ അമര്‍ഷം പ്രകടിപ്പിച്ചു.

soniagandhi

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിതരണം ചെയ്ത മരുന്നുകളെക്കുറിച്ച് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി, മുന്‍ മുഖ്യമന്ത്രി വസുദ്ധര രാജ സിന്ധ്യെ തുടങ്ങിയവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ബി ജെ പി അത്രയധികം ആകുലപ്പെടുന്നുണ്ടെങ്കില്‍ പിന്നെന്താണ് മരുന്ന് വിതരണം പോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യാത്തത് എന്നും സോണിയ ചോദിച്ചു.

രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് വാചാലയായ സോണിയ കോണ്‍ഗ്രസ് ഇത്തവണയും അധികാരത്തില്‍ വരുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു. അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഗെഹ്ലോട്ട് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നേടിയെടുത്തത്. സുരക്ഷാ കാരണങ്ങളാല്‍മൂന്ന് മണിക്കൂര്‍ വൈകിയാണ് സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് പരിപാടിക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+