കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ വിചാരിച്ചാല്‍ രാഹുലിനെ തടയാന്‍ ആര്‍ക്കും ആവില്ല

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് അജ്ഞാത വാസത്തിലാണെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ രാഹുല്‍ ഗാന്ധി ഭക്തിക്ക് ഒരു കുറവുമില്ല. തന്റെ പിന്‍ഗാമിയായി രാഹുല്‍ ഗാന്ധി മതിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചാല്‍ രാഹുലിനെ തടയാന്‍ പിന്നെ ആര്‍ക്കും കഴിയില്ല എന്നാണ് ഗാന്ധി കുടുംബത്തോട് അടുത്ത ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നത്.

ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ എം പി കൂടിയായ രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചത് കോണ്‍ഗ്രസിന് ക്ഷീണമായിരുന്നു. സോണിയാ ഗാന്ധിക്ക് ശേഷം രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡണ്ടാകുന്നതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുള്ളതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുലിനെതിരെ പാര്‍ട്ടിയില്‍ ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞത്.

-rahul-gandhi

തന്റെ പുത്തന്‍ ആശയങ്ങളോട് സീനിയര്‍ നേതാക്കള്‍ക്ക് താല്‍പര്യമില്ല എന്ന കാര്യം രാഹുലിനെ ചൊടിപ്പിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയോട് അടുപ്പമുള്ള ഈ നേതാക്കള്‍ ഒന്നുകില്‍ തന്നെ അനുസരിക്കണം അല്ലെങ്കില്‍ സ്വന്തം വഴി നോക്കണം എന്നതാണേ്രത രാഹുലിന്റെ തീരുമാനം. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന സംഘടന തിരഞ്ഞെടുപ്പോടെ പുതിയ ഒരു തലമുറയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ പദ്ധതിയിടുന്നത്.

അവധിക്ക് ശേഷം രാഹുല്‍ ഗാന്ധി തിരിച്ചുവരുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ബ്ലൂപ്രിന്റുമായിട്ടായിരിക്കും എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. തന്റെ വരുതിയില്‍ വരാത്ത മുതിര്‍ന്ന നേതാക്കളെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് രാഹുല്‍ ലീവില്‍ പോയത് എന്ന് കരുതുന്നവരും ഉണ്ട്. രാഹുല്‍ പോകുന്നെങ്കില്‍ പോകട്ടെ സഹോദരി പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക് വരണം എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

English summary
Senior Cong leader says if Sonia Gandhi wants Rahul Gandhi to take over, no one can stop him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X