കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ്പിയടിക്കാന്‍ അധ്യാപകരുടെ സഹായം; സ്‌കൂള്‍ വിവാദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

സോനിപത്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ പലതരം പദ്ധതികളുമായി ഹരിയാണ സര്‍ക്കാര്‍ മുന്നോട്ടുപോകവെ ഇവയ്‌ക്കെല്ലാം അപമാനമായി ഒരു സ്‌കൂളിലെ കോപ്പിയടി വിവാദമാകുന്നു. സോനിപതിലെ മോഡല്‍ സംസ്‌കൃതി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് കോപ്പിയടിക്കാന്‍ അധ്യാപകര്‍ നേരിട്ട് സഹായം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പത്താംക്ലാസിലെ ഗ്രേഡ് എക്‌സാമിനിടെ പരീക്ഷഹാളില്‍ വ്യാപകമായ രീതിയില്‍ കോപ്പിയടിക്കാനുള്ള കടലാസു തുണ്ടുകള്‍ വിതരണം ചെയ്യപ്പെടുകയായിരുന്നു. ജനാവഴിയും റൂഫിന് മുകളില്‍ കൂടിയും മറ്റുമാണ് വിദ്യാര്‍ഥികളുടെ ബന്ധുക്കളും സുഹൃത്തുക്കളും തുണ്ടുകള്‍ വിതരണം ചെയ്തത്. സംഭവം വാര്‍ത്തയായതോടെ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

exam

ജില്ലയിലെ ഉയര്‍ന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളിലെ ഡ്യൂട്ടി ഓഫീസര്‍ വിദ്യാര്‍ഥികള്‍ പരസ്പരം കടലാസുകള്‍ കൈമാറുന്നത് കണ്ടെങ്കിലും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. സ്‌കൂളിന്റെ നിലവാരക്കുറവ് മറച്ചുവെക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് കോപ്പിയടിക്കാനുള്ള സഹായം നല്‍കുന്നതെന്നാണ് പ്രധാന ആരോപണം.

സ്‌കൂള്‍ അധികൃതര്‍ കോപ്പിയടി ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും ഫോട്ടോകളും മറ്റും പുറത്തുവന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടാകുമെന്നുറപ്പാണ്. നേരത്തെ ബിഹാറില്‍ ഇത്തരത്തില്‍ വ്യാപകമായി കോപ്പിയടിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 500ല്‍ അധികം വിദ്യാര്‍ഥികള്‍ക്കെതിരെ അന്ന് നടപടിയെടുക്കുകയും ചെയ്തു.

English summary
Sonipat’s school where teachers help students cheat in exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X