മൃതദേഹം ആംബുലന്‍സില്‍ കയറ്റിയില്ല; മക്കള്‍ അമ്മയുടെ മൃതദേഹമെത്തിച്ചത് ബൈക്കില്‍
ഭോപ്പാല്‍: ഓഡീഷയില്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതിനാല്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി 10 കിലോമീറ്റര്‍ മകളൊടൊപ്പം നടക്കേണ്ടിവന്ന ഭര്‍ത്താവിന്റെ അവസ്ഥ രാജ്യത്തെ കണ്ണീരണിയിച്ചതാണ്. മധ്യപ്രദേശിലെ ഭോപ്പാലിലും സമാനമായ സംഭവം നടന്നു. ആംബുലന്‍സ് കിട്ടാതെ വന്നപ്പോള്‍ മരണ ശയ്യയില്‍ കിടന്നിരുന്ന അമ്മയെ 12 കിലോമീറ്റര്‍ ദൂരെയുള്ള ആശുത്രിയിലേക്ക് മക്കള്‍ കൊണ്ട് പോയത് ബൈക്കില്‍.
രോഗം മൂര്‍ഛിച്ച അവര്‍ യാത്രക്കിടയില്‍ തന്നെ മരിച്ചു. മധ്യപ്രദേശിലെ സിയോണി ജില്ലയിലെ ഉലട്ട് ഗ്രാമത്തിലാണ് സംഭവം. പാര്‍വത ഭായി എന്ന വയോധികയാണ് മരിച്ചത്. ആരോഗ്യനില വഷളായതോടെ ഇവരെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് അന്വേഷിച്ചെങ്കിലും കിട്ടിയില്ല.

ഇതോടെ മക്കള്‍ അമ്മയെ ബൈക്കിനു നടുക്കിരുത്തി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പാര്‍വത ഭായി മരിച്ചു. ആശുപത്രിയില്‍ നിന്ന് തിരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി ആശുപത്രി അധികൃതര്‍ സഹായിച്ചു. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് അനുവദിച്ചു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹം ഉലട്ടയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല..
മക്കള്‍ അമ്മയുടെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിച്ച് തരണമെന്ന് ഡ്രൈവറോട് കെഞ്ചിപ്പറഞ്ഞിട്ടും ഇയാള്‍ സമ്മതിച്ചില്ല. തുചര്‍ന്ന് തിരിച്ച് മൃതദേഹവുമായി ഇവര്‍ ബൈക്കില്‍ തന്നെ നാട്ടിലേക്ക് പോരുകയായിരുന്നു.
Read Also: ഞാനും നിലവിളക്ക് കത്തിക്കും, പണിമുടക്ക് മൗലിക അവകാശമാണെന്ന് മന്ത്രി ജി സുധാകരന്
മറ്റ് മാര്ഗങ്ങളൊന്നുമില്ലാഞ്ഞിട്ടാണ് ഇത് ചെയ്യേണ്ടിവന്നതെന്ന് ഇവര്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ വലിയ പ്രതിഷേധമുണ്ടായെങ്കിലും അയാള്‍ മൃതദേഹം കൊണ്ടുപോകാനാവില്ലെന്ന് തറപ്പിച്ച് പറയുകയായിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications