അവിഹിതം കണ്ടെത്തി; അമ്മയെയും കാമുകനെയും മക്കള്‍ കൊലപ്പെടുത്തി
കാണ്‍പുര്‍: അമ്മയെയും കാമുകനെയും മോശം സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മക്കള്‍ ഇവരെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ജില്ലയിലാണ് സംഭവം. ഒരു സ്ത്രീയുടെയും പുരുഷന്റെയും ജഡം പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചത് ആണ്മക്കളുടെ അറസ്റ്റിലാണ്.
കല്യാണ്‍പുര്‍ വില്ലേജിലെ റബിന ബീഗം(48) ആണ് കൊല്ലപ്പെട്ട സ്ത്രീ. ഡിസംബര്‍ 26നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ഇമ്രാന്, കമ്രാന്‍ എന്നിവര്‍ പോലീസിനോട് സമ്മതിച്ചു. കൊലപ്പെടുത്തിയശേഷം മൃതദേഹം ഒരു ബാഗിലാക്കി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇരുപത്തിരണ്ടുകാരനായ രഞ്ജിത്തുമായുള്ള അവിഹിതബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു.

അമ്മയെ കൊലപ്പെടുത്തിയ മക്കള്‍ ഡിസംബര്‍ 31ന് രഞ്ജിത്തിനെ വിളിച്ചുവരുത്തുകയും അയാളെയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം ആളൊഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. രണ്ടു മൃതദേഹങ്ങളും കണ്ടെടുത്തതോടെയാണ് പോലീസ് അന്വേഷണം മക്കളില്‍ ചെന്നെത്തിയത്.
സ്ത്രീയെ ദിവസങ്ങളായി കാണാതിയിട്ടും ഇവര്‍ പരാതി നല്‍കാത്തതും പോലീസിന് സംശയത്തിനിടനല്‍കി. മക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകവിവരം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications