അമ്മയുടെ കാമുകനെ മക്കള്‍ അടിച്ചുകൊന്നു
രാജ്കോട്ട്: അമ്മയുടെ കാമുകനെ രണ്ട് ആണ്മക്കള് ചേര്‍ന്ന് അടിച്ചുകൊന്നു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ കാന വാഡലയിലാണ് സംഭവം നടന്നത്. ബിക്ക മക്വാന എന്ന എന്ന 37 കാരനാണ് കൊല്ലപ്പെട്ടത്. കാന വാഡല ഗ്രാമത്തിലെ താമസക്കാരനാണ് ഇയാള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
കാന വാഡലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മക്വാനയെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു. സഹോദരന്മാരായ രാജേഷ് മഹിദയും നിലേഷ് മഹിദയും ചേര്‍ന്ന് മക്വാനയെ മര്‍ദ്ദിക്കുകയായിരുന്നു. ഇവരോടൊപ്പം കൂട്ടുകാരനായ രമ്പായിയും ഉണ്ടായിരുന്നത്രെ. ഉപ്ലേട്ട താലൂക്കിലെ വഡാലി ഗ്രാമത്തിലാണ് രമ്പായി താമസിക്കുന്നത്.

അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മക്വാനയെ ധൊരാജിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ച് ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. രാജേഷ് - നിലേഷ് എന്നിവരുടെ അമ്മയുമായി മക്വാന കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ബന്ധത്തിലായിരുന്നത്രെ. ഈ ബന്ധം മക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല.
കൊല്ലപ്പെട്ട ബിക്ക മക്വാനയുടെ സഹോദരന് വിനോദ് മക്വാന പോലീസില്‍ പരാതി നല്കി. രാജേഷ് - നിലേഷ് എന്നിവരുടെ അമ്മയുയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിക മക്വാന തന്നെ ബലാത്സംഗം ചെയ്തു എന്നാണ് ഇവരുടെ പരാതി. തന്നെയും മക്കളെയും ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. കൊല്ലപ്പെട്ട ബിക മക്വാനയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications