കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ മരണത്തില്‍ മതേതരവാദികള്‍ കരയുന്നതെന്തിനാണ്.... വിമര്‍ശനവുമായി സോനു നിഗം

Google Oneindia Malayalam News

മുംബൈ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം മുഴുവന്‍ ദു:ഖാചരണം നടത്തുകയാണ്. നവജോത് സിദ്ധുവിനെ പോലുള്ളവര്‍ ഒരുരാജ്യത്തെ മുഴുവന്‍ ഇത്തരത്തില്‍ കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മതേതരവാദികളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ സോനു നിഗം. തന്റെ ഫേസ്ബുക്ക് ലൈവിലാണ് പരിഹാസം. സൈനികരുടെ മരണത്തില്‍ എന്തിനാണ് മതേതര നേതാക്കള്‍ കരയുന്നതെന്നായിരുന്നു ചോദ്യം. ഇത് ആര്‍എസ്എസിനും ബിജെപിക്കും അവര്‍ കൈമാറണം. ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് അവര്‍ മാത്രമാണല്ലോയെന്നും സോനു ചോദിക്കുന്നു.

1

സോനു നിഗത്തിന്റെ ഫേസ്ബുക്ക് ലൈവിന് മികച്ച പിന്തണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. വന്ദേമാതരമോ ജയ്ഹിന്ദോ പോലുള്ള മുദ്രാവാക്യങ്ങള്‍ മതേതര രാജ്യത്ത് അംഗീകരിക്കാനാവാത്തതാണെന്നായിരുന്നു അടുത്ത പരിഹാസം. ഇവിടെ ദേശത്തെ കുറിച്ച് എന്ത് പറഞ്ഞാലും കുറ്റമാണ്. പിന്നെന്തിനാണ് മതേതരവാദികള്‍ സൈ നികരുടെ മരണത്തില്‍ കരയുന്നത്. നമസ്‌തേ എന്ന് പറയാന്‍ പോലും രാജ്യത്ത് പാടില്ലെന്ന് മതേതരവാദികള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ലാല്‍ സലാം എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

നേരത്തെയും സോനു മതേതരവാദികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ദേശഭക്തി ഗാനങ്ങളും നിരവധി തവണ ആലപിച്ചിട്ടുണ്ട് സോനു. സൈന്യത്തെയും സര്‍ക്കാരിനെയും ശക്തമായി പിന്തുണയ്ക്കുന്ന താരമായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. അതേസമയം ആക്രമണത്തെ ബോളിവുഡ് ഒന്നടങ്കം അപലപിച്ചിട്ടുണ്ട്. ശബാന ആസ്മിയും ജാവേദ് അക്തറും കറാച്ചി ആര്‍ട്‌സ് കൗണ്‍സിലിന്റെ ക്ഷണം നിരസിച്ചിരുന്നു. കങ്കണ റനൗത്ത് തന്റെ പുതിയ ചിത്രം മണികര്‍ണികയുടെ വിജയാഘോഷവും വേണ്ടെന്ന് വെച്ചിരുന്നു.

ആദില്‍ അഹമ്മദിന് പരിശീലനം ലഭിച്ചത് പാകിസ്താനില്‍ നിന്ന്.... ഭീകരക്യാമ്പുകളില്‍ എത്തിയതിന് തെളിവ്ആദില്‍ അഹമ്മദിന് പരിശീലനം ലഭിച്ചത് പാകിസ്താനില്‍ നിന്ന്.... ഭീകരക്യാമ്പുകളില്‍ എത്തിയതിന് തെളിവ്

English summary
sonu nigam against secularists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X