കാശ്മീരിനെ ആവേശം കൊള്ളിച്ച് 'ദി സ്പിരിറ്റ് ഓഫ് കാശ്മീർ'; ആസ്വാദകരുടെ മനം കവർന്ന് സോനു നിഗം
ജമ്മു കാശ്മീരിൻ്റെ സാംസ്കാരിക ചരിത്രത്തിൽ ഇടംനേടിയ അവിസ്മരണീയ രാത്രിക്ക് സാക്ഷിയായി ദാൽ തടാകം. മഞ്ഞുമൂടിയ പർവതനിരകൾക്കിടയിലെ ദാൽ തടാകത്തിൻ്റെ തിളങ്ങുന്ന ജലനിരപ്പിൽ റാഡിക്കോ ഖൈത്താൻ ലിമിറ്റഡിൻ്റെ പുതിയ ആഡംബര ബ്രാൻഡായ 'ദി സ്പിരിറ്റ് ഓഫ് കാശ്മീർ'കാണികളെ ആവേശം കൊള്ളിച്ചു. പരിപാടിയിൽ ഗായകൻ സോനു നിഗം തന്റെ മാന്ത്രിക ശബ്ദം കൊണ്ട് കാണികളുടെ മനംകവർന്നു. പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മവാർഷികത്തിന് ആദരമർപ്പിച്ചുകൊണ്ടായിരുന്നു സംഗീതാർച്ചന. 15,000 ത്തോളം ആളുകളാണ് പരിപാടിക്കെത്തിയത്.
'ദി സ്പിരിറ്റ് ഓഫ് കാശ്മീർ' കാശ്മീരിലെത്തിയതിന്റെ ആഘോഷം കൂടിയായിരുന്നു പരിപാടി.ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, ഗോവ എന്നിവിടങ്ങളിൽ ജനഹൃദയങ്ങൾ കീഴടക്കിയ ശേഷമാണ് ദി സ്പിരിറ്റ് ഓഫ് കാശ്മീർ'ഇവിടെയെത്തുന്നത്. കശ്മീരിലെ കലയെയും പാരമ്പര്യത്തെയും അനുസ്മരിപ്പിക്കുന്ന വിധം "ദി സ്പിരിറ്റ് ഓഫ് കശ്മീർ" എന്ന ബ്രാൻഡഡ് ശിക്കാരകൾ പരിപാടിയിൽ ഏറെ ശ്രദ്ധ നേടി. മനോഹരവും ആധുനികവുമായ ഇന്ത്യൻ ആഡംബരത്തിന്റെ പ്രതീകങ്ങളായി ഒഴുകി നീങ്ങിയ ഈ ശിക്കാരകൾ കാശ്മീരിന്റെ സാംസ്കാരിക പശ്ചാത്തലവുമായി ലയിച്ച് കണ്ടുനിന്നവരിലെല്ലാം മാസ്മരികത തീർത്തു.

സോനു നിഗമിന്റെ സംഗീതവും അതിലെ വൈകാരികതയും"ദി സ്പിരിറ്റ് ഓഫ് കാശ്മീർ" എന്ന ആശയത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ്. ഈ പങ്കാളിത്തം കേവലം ഒരു സഹകരണത്തിനപ്പുറം ഗുണമേന്മയുടെയും സത്യസന്ധതയുടെയും ആഘോഷം കൂടിയാണ്, റാഡിക്കോ ഖൈതാൻ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമർ സിൻഹ പറഞ്ഞു.സോനു നിഗമിന്റെ സംഗീതം ദാൽ തടാകത്തിൽ അലയടിക്കുമ്പോൾ, കശ്മീരിന്റെ സൗന്ദര്യം ലോകത്തിന് മുന്നിൽ ഹൃദയസ്പർശിയായും അവിസ്മരണീയമായും അവതരിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്,ഈ നാട് ഇപ്പോഴും എങ്ങനെയാണ് ഹൃദയങ്ങളെ പ്രചോദിപ്പിക്കുന്നതെന്ന് ലോകത്തെ ഓർമ്മിപ്പിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
കാശ്മീരിന്റെ നിഷ്കളങ്കമായ സൗന്ദര്യത്തിൽ നിന്ന് പിറന്ന 'ദി സ്പിരിറ്റ് ഓഫ് കാശ്മീർ' പരിശുദ്ധിയും കരകൗശലവും വൈകാരികതയും ഉൾക്കൊള്ളുന്നു. ഇത് കഴിഞ്ഞ രാത്രിയിലെ ആഘോഷത്തെ സംഗീതം, പാരമ്പര്യം, കഥപറച്ചിൽ എന്നിവയുടെ മികച്ച സംഗമമാക്കി മാറ്റി.












Click it and Unblock the Notifications