കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ അപസ്വരം എന്റെ ഉറക്കം കളയുന്നു' !! ബാങ്ക് വിളിയെ അപമാനിച്ച ഗായകൻ സോനു നിഗം പെട്ടു !!

മുസ്ലീം അല്ലാത്ത താൻ ദിവസവും ഉറക്കം ഉണരുന്നത് ബാങ്കുവിളി കേട്ടിട്ടാണ്.

  • By മരിയ
Google Oneindia Malayalam News

മുംബൈ: ബാങ്ക് വിളിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ പ്രശസ്ത ഹിന്ദി ഗായകന്‍ സോനു നിഗം വിവാദത്തില്‍. പള്ളികളില്‍ നിന്ന് രാവിലെ തന്നെ ബാങ്ക് വിളിയ്ക്കുന്നത് തന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നെന്നാണ് സോനു നിഗം പറഞ്ഞത്.

മുസ്ലീം അല്ലാത്ത താൻ ദിവസവും ഉറക്കം ഉണരുന്നത് ബാങ്കുവിളി കേട്ടിട്ടാണ്. ഇത് തന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നും താരം പരാതിപ്പെടുന്നു.

പ്രവാചകനായ മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിയ്ക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നെന്ന് സോനു പറയുന്നു. തോമസ് ആല്‍വ എഡിസണ്‍ വൈദ്യുതി കണ്ടുപിടിച്ചത് മുതലാണ് ഇത്തരം ആരാധനാ ക്രമങ്ങല്‍ തുടങ്ങിയത് എന്നാണ് സോനുവിന്റെ വിമര്‍ശനം.

ജനാധിപത്യ രാജ്യം ആണെങ്കിലും ഇന്ത്യയില്‍ നിര്‍ബന്ധിത മത വിശ്വാസമാണ് പിന്തുടരുന്നതെന്ന് താരം പറയുന്നു. വൈദ്യുതി കണ്ടെത്തിയത് ശേഷമാണ് പല അപസ്വരങ്ങളും കേള്‍ക്കേണ്ടി വന്നത്.

പ്രതിഷേധം

സോനുവിന്റെ ട്വീറ്റുകള്‍ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം ശക്തമാണ്. നമ്മുടെ രാജ്യത്തെ മതങ്ങളുടെ വൈവിധ്യത്തെ ബഹുമാനിയ്ക്കാനാണ് സോനു പഠിയ്‌ക്കേണ്ടതെന്ന് ചിലര്‍ ട്വീറ്റ് ചെയ്യുന്നു.

ബാങ്ക് നിരോധിയ്ക്കണോ...?

ലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ജീവിയ്ക്കുന്ന ഇന്ത്യയില്‍ സോനു നിഗത്തിന് ഉറങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ബാങ്ക് നിരോധിയ്ക്കണോ എന്നാണ് മറ്റൊരാളുടെ ചോദ്യം.

English summary
Nigam started with a tweet saying “God bless everyone. I’m not a Muslim and I have to be woken up by the Azaan in the morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X