കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന്റെ മരണത്തിന് പിന്നാലെ വെളിപ്പെടുത്തല്‍.... മറ്റൊരു മാഫിയ കൂടിയുണ്ട്, സോനു നിഗം പറയുന്നു!!

Google Oneindia Malayalam News

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് മാഫിയകളെ കുറിച്ചുള്ള വിമര്‍ശനം കടുത്തിരുന്നു. ഇതിന് കൂടുതല്‍ വെളിപ്പെടുത്തലുമായി ഗായകന്‍ സോനു നിഗം രംഗത്തെത്തിയിരിക്കുകയാണ്. അഭിനയ ലോകത്ത് മാത്രമല്ല മാഫിയ ഉള്ളതെന്നും, ബോളിവുഡില്‍ സംഗീത മാഫിയ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഗായകരുടെയും വലിയ ഗായകരാവണമെന്ന് ആഗ്രഹിക്കുന്നവരെയും ഇവര്‍ ഇല്ലാതാക്കുകയാണ്. വരികളെഴുതുന്നവരെയും സംഗീത സംവിധായകരെയും ഇവര്‍ ഇതുപോലെ ഇല്ലാതാക്കുന്നുണ്ടെന്നും സോനു നിഗം പറഞ്ഞു. അതേസമയം വലിയ ചര്‍ച്ചകള്‍ക്കാണ് സോനുവിന്റെ വെളിപ്പെടുത്തല്‍ തുടക്കം കുറിച്ചത്.

1

ഈ മാഫിയ അഥവാ മ്യൂസിക് ലേബലുകള്‍, ഇവരുമായി ബന്ധമുള്ള ഗായകരെയും സംഗീത സംവിധായകരെയും മാത്രമാണ് ഉപയോഗിക്കുക. മറ്റുള്ളവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്. ഗാനങ്ങള്‍ക്ക് രചന നിര്‍വഹിക്കുന്നവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. അവരെ ഇവര്‍ ഗൗനിക്കുക പോലുമില്ല. കാലക്രമേണ ഇവര്‍ സംവിധായകരെയും നിര്‍മാതാക്കളെയും വരെ സ്വാധീനിക്കും. ഇവരുടെ ഇഷ്ടപ്രകാരമുള്ള ഗാനങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താനായി ഭീഷണിപ്പെടുത്തും. അത്തരം ഗാനങ്ങള്‍ സിനിമയില്‍ ആവശ്യമില്ലെങ്കില്‍ പോലും ഇവര്‍ക്ക് വഴങ്ങേണ്ടി വരും. രണ്ട് മ്യൂസിക് കമ്പനികളാണ് ഇതിന് പിന്നിലുള്ളത്. ആരൊക്കെ പാടണമെന്നും, വേണ്ടെന്നും ഇവരാണ് തീരുമാനിക്കുന്നത്.

Recommended Video

cmsvideo
സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam

പലരുടെയും കണ്ണുകള്‍ ദേഷ്യവും സങ്കടവും ഞാന്‍ കണ്ടിട്ടുണ്ട്. പല പുതുമുഖ ഗായകരും ബുദ്ധിമുട്ടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ കണ്ണില്‍ നിന്ന് ഒഴുകുന്നത് ചോരയാണെന്നും സോനു നിഗം പറഞ്ഞു. പല ഗായകര്‍ക്കും അവസരം നഷ്ടമാകുന്നത്, സിനിമയിലെ താരങ്ങള്‍ക്ക് നല്ല ബന്ധമില്ലാത്തത് കൊണ്ടാണ്. ഇവര്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പാടാനോ സംഗീത സംവിധാനം നിര്‍വഹിക്കാനോ വിളിക്കില്ല. ഞാന്‍ ബോളിവുഡില്‍ 1991 മുതല്‍ ജോലിചെയ്യുന്നുണ്ട്. ചില പാട്ടുകളുടെ ഡബ്ബിംഗിനായി ഇപ്പോഴും എന്നെ വിളിക്കാറുണ്ട്. ശരിക്കും മറ്റൊരാളുടെ ശബ്ദത്തിലാണ് അത് റെക്കോര്‍ഡ് ചെയ്യുന്നത്. എങ്ങനെയാണ് മ്യൂസിക് ലേബലുകള്‍ ഈ മേഖലയില്‍ മാഫിയയാതെന്ന് വലിയ ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുശാന്തിന്റെ മരണം അഭിനയലോകത്ത് മാത്രം നടക്കുന്നതാണെന്ന് കരുതേണ്ട, അത് സംഗീത മേഖലയിലും നടക്കും. ഗായകരാവാന്‍ കൊതിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വൈകാതെ തന്നെ നമ്മുടെ സിനിമാ മേഖല കേള്‍ക്കും. യുവതലമുറ കലാകാരന്‍മാരുടെ സഹനം എത്രയോ മുകളിലാണ്. അവരാണ് യഥാര്‍ത്ഥ കഷ്ടപ്പാടുകള്‍ അനുവഭവിക്കുന്നതെന്നും സോനു നിഗം പറഞ്ഞു. സുശാന്തിന്റെ മരണത്തോടെ കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പിന്നാലെയാണ് ഇത് മറ്റ് മേഖലകളിലും സജീവമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

English summary
sonu nigam says music mafia also strong in bollywood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X