അഭിജിത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തു, സോനു നിഗം അക്കൗണ്ട് ഡിലീറ്റ് ചെയ്തു
താല്കാലികമായാണോ, സ്ഥിരമായാണോ ട്വിറ്റര്‍ അക്കൗണ്ട് ഡീ അക്റ്റിവേറ്റ് ചെയ്തിരിയ്ക്കുന്നതെന്ന് വ്യക്തമല്ല.
മുംബൈ: നേരത്തെ സംസാരത്തിലൂടെയാണ് ആളുകള്‍ എതിര്‍പ്പ് പ്രകടമാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ട്വീറ്റുകളിലൂടെയാണ് പ്രതിഷേധ പ്രകടനങ്ങള്‍. ജെഎന്‍യു വിദ്യാര്‍ത്ഥിനേതാവ് ആയിരുന്ന ഷെഹ്ലാ റാഷിദിന് എതിരെ മോശം പരാമര്‍ശം നടത്തിയ ഗായകന് അഭിജീത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. താല്കാലികമായാണോ, സ്ഥിരമായാണോ ട്വിറ്റര്‍ അക്കൗണ്ട് ഡീ അക്റ്റിവേറ്റ് ചെയ്തിരിയ്ക്കുന്നതെന്ന് വ്യക്തമല്ല. അഭിജീത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗായകന് സോനു നിഗവും ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.

ബിജെപി നേതാക്കളെല്ലാം വേശ്യാലയം നടത്തിപ്പുകാരാണെന്ന എഐഎസ്എഫ് നേതാവ് ഷെഹ്ല റാഷിദിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഷെഹ്ലയെ ലൈംഗിക തൊഴിലാളിയോട് ഉപമിയ്ക്കുന്നതായിരുന്നു അഭിജിത്തിന്റെ ട്വീറ്റ്.

നിരവധിപ്പേര്‍ അഭിജിത്തിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി. ഇവരില്‍ ചിലര്‍ക്കെതിരെയും ഗായകന് മോശം ട്വീറ്റുകള്‍ ഇട്ടു. ഇതേ തുടര്‍ന്നുണ്ടായ മാസ് റിപ്പോര്‍ട്ടിംഗ് ആണ് അഭിജിത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ട്വിറ്ററിനെ പ്രേരിപ്പിച്ചത്.

അഭിജിത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്ത സ്ഥിതിയ്ക്ക് താനും ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെന്ന് ഗായകന് സോനു നിഗം പറഞ്ഞു. അഭിജിത്ത് മാത്രമല്ല, ഷെഹ്ലയും അപമാനകരമായ പ്രസ്താവനയാണ് നടത്തിയത്. എ്നിട്ടും ഒരാള്‍ക്ക് നേരെ മാത്രം നടപടി എടുത്തത് ശരിയായില്ലെന്നാണ് സോനു നിഗം പറയുന്നത്.

മുസ്ലീം മതവിഭാഗത്തിന്റെ ബാങ്ക് വിളിയ്ക്ക് എതിരെ സോനു നടത്തിയ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു. അതോടൊപ്പം തന്നെ അരുന്ധതി റോയിയ്ക്ക എതിരെ പരേഷ് റാവല്‍ എം പി നടത്തിയ ട്വീറ്റിനെ സോനു പിന്തുണച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications