കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിജിത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു, സോനു നിഗം അക്കൗണ്ട് ഡിലീറ്റ് ചെയ്തു

താല്‍കാലികമായാണോ, സ്ഥിരമായാണോ ട്വിറ്റര്‍ അക്കൗണ്ട് ഡീ അക്റ്റിവേറ്റ് ചെയ്തിരിയ്ക്കുന്നതെന്ന് വ്യക്തമല്ല.

  • By മരിയ
Google Oneindia Malayalam News

മുംബൈ: നേരത്തെ സംസാരത്തിലൂടെയാണ് ആളുകള്‍ എതിര്‍പ്പ് പ്രകടമാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ട്വീറ്റുകളിലൂടെയാണ് പ്രതിഷേധ പ്രകടനങ്ങള്‍. ജെഎന്‍യു വിദ്യാര്‍ത്ഥിനേതാവ് ആയിരുന്ന ഷെഹ്ലാ റാഷിദിന് എതിരെ മോശം പരാമര്‍ശം നടത്തിയ ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. താല്‍കാലികമായാണോ, സ്ഥിരമായാണോ ട്വിറ്റര്‍ അക്കൗണ്ട് ഡീ അക്റ്റിവേറ്റ് ചെയ്തിരിയ്ക്കുന്നതെന്ന് വ്യക്തമല്ല. അഭിജീത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗായകന്‍ സോനു നിഗവും ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.

അഭിജിത്ത് പറഞ്ഞത്

ബിജെപി നേതാക്കളെല്ലാം വേശ്യാലയം നടത്തിപ്പുകാരാണെന്ന എഐഎസ്എഫ് നേതാവ് ഷെഹ്ല റാഷിദിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഷെഹ്ലയെ ലൈംഗിക തൊഴിലാളിയോട് ഉപമിയ്ക്കുന്നതായിരുന്നു അഭിജിത്തിന്റെ ട്വീറ്റ്.

പ്രതിഷേധം

നിരവധിപ്പേര്‍ അഭിജിത്തിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി. ഇവരില്‍ ചിലര്‍ക്കെതിരെയും ഗായകന്‍ മോശം ട്വീറ്റുകള്‍ ഇട്ടു. ഇതേ തുടര്‍ന്നുണ്ടായ മാസ് റിപ്പോര്‍ട്ടിംഗ് ആണ് അഭിജിത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ട്വിറ്ററിനെ പ്രേരിപ്പിച്ചത്.

സോനുവും

അഭിജിത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്ത സ്ഥിതിയ്ക്ക് താനും ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെന്ന് ഗായകന്‍ സോനു നിഗം പറഞ്ഞു. അഭിജിത്ത് മാത്രമല്ല, ഷെഹ്ലയും അപമാനകരമായ പ്രസ്താവനയാണ് നടത്തിയത്. എ്‌നിട്ടും ഒരാള്‍ക്ക് നേരെ മാത്രം നടപടി എടുത്തത് ശരിയായില്ലെന്നാണ് സോനു നിഗം പറയുന്നത്.

സോനുവിന് എതിരെ

മുസ്ലീം മതവിഭാഗത്തിന്റെ ബാങ്ക് വിളിയ്ക്ക് എതിരെ സോനു നടത്തിയ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു. അതോടൊപ്പം തന്നെ അരുന്ധതി റോയിയ്ക്ക എതിരെ പരേഷ് റാവല്‍ എം പി നടത്തിയ ട്വീറ്റിനെ സോനു പിന്തുണച്ചിരുന്നു.

English summary
Sonu Nigam deleted Twitter account in support with Singer Abhijeeth Bhattacharya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X