കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ കാലത്ത്‌‌ അതിഥി തൊഴിലാളികളെ വീടുകളിലെത്തിച്ചു; 2020ലെ വാര്‍ത്താ താരമായി മാറി നടന്‍ സോനുസൂദ്‌

Google Oneindia Malayalam News

മുബൈ:ഇന്ത്യന്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമ നടനാണ്‌ പഞ്ചാബ്‌ സ്വദേശിയായ സോനു സൂദ്‌. ഹിന്ദി, തെലുങ്ക്‌, കന്നട, പഞ്ചാബി ഭാഷകളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ആണ്‌ സോനു സൂദ്‌ കൈകാര്യം ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ പോയവര്‍ഷത്തില്‍ ഒരു സിനിമാ നടനെന്നതിനെക്കാള്‍ രാജ്യം ആദരിക്കുന്ന സൂപ്പര്‍ ഹീറോ ആയാണ്‌ ഇന്ന്‌ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സോനു സൂദുവെന്ന നടന്റെ സ്ഥാനം.

കോവിഡ്‌ മഹാമാരി മൂലം രാജ്യത്ത്‌ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ സോനു സൂദ്‌ നടത്തിയ സഹായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ സോനു സൂദ്‌ വാര്‍ത്തകളില്‍ ഇടം നേടുന്നത്‌. ഒരു സമയത്ത്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ പേരും സോനു സൂദിന്റേത്‌ ആയിരുന്നു.

sonu sood

കൊവിഡിനെ തുടര്‍ന്ന്‌ അപ്രതീക്ഷിതമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്‌ഡൗണില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത്‌ അതിഥി തൊഴിലാളികള്‍ ആയിരുന്നു. മൈലുകളോളം കാല്‍ നടയായി സഞ്ചരിച്ചാണ്‌‌ പല അതിഥി തൊഴിലാളികളും വീടുകളില്‍ എത്തിയത്‌. കാല്‍നടയായുള്ള യാത്രക്കിടെ റയില്‍വേ ട്രാക്കില്‍ ഉറങ്ങിയ അതിഥി തൊഴിലാളികള്‍ ട്രയിന്‍ തട്ടി മരിച്ചു കിടക്കുന്ന ദൃശ്യങ്ങളെല്ലാം രാജ്യത്തെ വേദനിപ്പിച്ച കാഴ്‌ച്ചയായിരുന്നു.
ഈ സാഹചര്യത്തിലാണ്‌ സോനു സൂദ്‌ അന്യ സംസ്ഥാനത്തൊഴിലാളികളെ സ്വന്തം വീടുകളിലേക്കെത്തിക്കാന്‍ സഹായവുമായി ഇറങ്ങിയത്‌. ഏതാണ്ട്‌ 350 അന്യ സംസ്ഥാന തൊഴിലാളികളെ അദ്ദേഹം സ്വന്തം വീടുകളില്‍ എത്തിക്കാന്‍ സഹായിച്ചു. മഹാരാഷ്ട്രയില്‍ കുടുങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍പെട്ട തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ്‌ ഇദ്ദേഹം സഹായിച്ചത്‌.

കര്‍ണാടകയിലേക്കുള്ള തൊഴിലാളികളേയും ബീഹാര്‍, ഉത്തര്‍പ്രദേശ്‌, ഒഡീഷ, ജാര്‍ഖണ്ഡ്‌ എന്നിവിടങ്ങളിലുള്ള തൊഴിലാളികളേയും പത്ത്‌ ബസുകള്‍ ഏര്‍പ്പാടാക്കിയാണ്‌ ഇദ്ദേഹം നാട്ടിലെത്തിച്ചത്‌. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ്‌ സോനു സൂദ്‌ ഇത്തരത്തില്‍ തൊഴിലാളികളെ സഹായിച്ചത്‌.തൊഴിലാളികളെ ബസില്‍ കയറ്റി വിടുന്ന സോനുവിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ രാജ്യത്തങ്ങോളം ഇങ്ങോളം ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ്‌ സോനു സൂദെന്ന ബോളിവുഡ്‌ നടന്‌ ലഭിച്ചത്‌.

അതിഥിതൊഴിലാളികളെ വീട്ടിലെത്തിച്ചതിന്‌ പുറമേ മഹാരാഷ്ട്രയില്‍ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ കൊവിഡ്‌ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ വിട്ട്‌ നല്‍കി.
കോവിഡ്‌ കാലത്തെ സന്നധ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി അംഗീകരങ്ങളും സോനു സൂദിനെ തേടിയെത്തി. സോനു സൂദുവിന്റെ പ്രവര്‍ത്തനത്തിന്‌ എസ്‌ഡിജി സ്‌പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ്‌ നല്‍കിയാണ്‌ യുണൈറ്റഡ്‌ നേഷന്‍ ആദരിച്ചത്‌.

അതിഥിതൊവിലാളികളെ നാട്ടിലെത്താന്‍ സഹായിച്ച സോനു സൂദിവിനോടുള്ള ആദരവായി കൊല്‍ക്കത്തയിലെ ദുര്‍ഗപന്തലില്‍ അദ്ദേഹത്തിന്റെ പ്രതിമയാണ്‌ സ്ഥാപിച്ചത്‌. സോനുവിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ആദര സൂചകമായി സ്‌റ്റേറ്റ്‌ ഐക്കണായാണ്‌ പഞ്ചാബ്‌ തിരഞ്ഞടുപ്പ്‌ കമ്മിഷന്‍ തിരഞ്ഞെടുത്തത്‌. 'ജനങ്ങളുടെ യഥാര്‍ഥ നായകന്‍ ഇപ്പോള്‍ പഞ്ചാബിന്റെ സ്‌റ്റേറ്റ്‌ ഐക്കണ്‍ സോനു സൂദ്‌' എന്നായിരുന്നു പഞ്ചാബ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷ്‌ണര്‍ ട്വിറിററില്‍ കുറിച്ചത്‌.

കൊവിഡ്‌ കാലത്തെ നിസ്വാര്‍ഥമായ പ്രവര്‍ത്തങ്ങള്‍ സോനു സൂദെന്ന ബോളിവുഡ്‌ വില്ലന്‌ വലിയ രീതിയിലുള്ള വാര്‍ത്ത പ്രാധാന്യമാണ്‌ നേടിക്കൊടുത്തത്‌. അക്കാലയളവില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്നതും സോനു സൂദ്‌ തന്നെയായിരുന്നു. പഞ്ചബിലെ മോഗയാണ്‌ സോനു സൂദിന്റെ ജന്മസ്ഥലം. 47വയസുകാരനായ സോനു സൂദ്‌ എന്‍ജിനീറിങ്‌ ബിരുധധാരികൂടിയാണ്‌.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

English summary
Sonu sood become the news maker in india for his humanitarian work in lockdown period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X