കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ബറല്ല, വിജയിച്ചത് മഹാറാണ പ്രതാപ്!!ചരിത്രം തിരുത്താന്‍ ബിജെപി

യുദ്ധത്തില്‍ വിജയിച്ചത് അക്ബറല്ല മഹാറാണ പ്രതാപാണെന്ന് നേരത്തെ ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്താങ്ങിക്കൊണ്ടാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

മുംബൈ: ഇതുവരെ പഠിച്ച ചരിത്രമൊക്കെ മാറ്റി എഴുതാന്‍ ഒരുങ്ങുകയാണ് ബിജെപി. മഹാ റാണ പ്രതാപും അക്ബറും തമ്മില്‍ 1576ല്‍ നടന്ന ഹാല്‍ദി ഘാട്ടി യുദ്ധത്തില്‍ അക്ബറല്ല, മഹാ റാണ പ്രതാപാണ് ജയിച്ചതെന്ന് ചരിത്ര പുസ്തകങ്ങളില്‍ മാറ്റി എഴുതണമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസു ദേവ് ദേവ്‌നാനി.

യുദ്ധത്തില്‍ വിജയിച്ചത് അക്ബറല്ല മഹാറാണ പ്രതാപാണെന്ന് നേരത്തെ ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്താങ്ങിക്കൊണ്ടാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അക്ബറല്ല, പ്രതാപാണ് വിജയിച്ചതെന്നാണ് മന്ത്രിയുടെയും വാദം. ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗമാണ് പശുവെന്ന് അടുത്തിടെ പറഞ്ഞത് വാസുദേവ് ദേവ്‌നാനിയായിരുന്നു.

bjp

മുഗള്‍ രാജാവായ അക്ബറും മേവാര്‍ ഭരണാധികാരിയായിരുന്ന റാണാപ്രതാപും തമ്മില്‍ നടന്ന യുദ്ധത്തില്‍ റാണാ പ്രതാപ് പരാജയപ്പെട്ടെന്നാണ് എഴുതപ്പെട്ട ചരിത്രം. എന്നാല്‍ ഇത് മാറ്റി റാണാപ്രതാപിന് അനുകൂലമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ മന്ത്രി കാളി ചരണ്‍ സറഫും രംഗത്തെത്തിയിരുന്നു. കാലാകാലങ്ങളായി വികൃതമാക്കപ്പെട്ട ചരിത്രമാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രം മാറ്റി എഴുതണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ മോഹന്‍ലാല്‍ ഗുപ്ത രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് മുന്നില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ചരിത്രം മാറ്റി എഴുതുന്നതിനു പുറമെ റാണാപ്രതാപിനെ കുറിച്ച് പ്രൊഫ. കെഎസ് ഗുപ്ത എഴുതിയ പുസ്തകം പാഠമായി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇത് ചരിത്ര വിഭാഗത്തിന് പരിശോധിക്കാനായി കൈമാറിയിട്ടുണ്ട്. രാജസ്ഥാന്‍ മന്ത്രിസഭയിലെ പല മന്ത്രിമാരു ഈ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. റാണി പത്മാവതിയുടെ ചരിത്രം പറയുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ നടന്ന പ്രതിഷേധങ്ങളിലും ബന്‍സാലിക്കു നേരെ ഉണ്ടായ ആക്രണമണങ്ങളിലും രാജസ്ഥാന്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

English summary
A BJP legislator's push to alter existing narrative on the outcome of the battle of Haldighati fought in 1576 between Maharana Pratap and Akbar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X