പൊലീസില്‍ പരാതി നല്കാന് മോദിയുടെ എടിഎം സ്റ്റൈല്‍ വരുന്നു
ദില്ലി: പൊലീസില്‍ പരാതിപ്പെടാനുള്ള മടികൊണ്ടാണ് മിക്കവരും നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ കണ്ണടയ്ക്കുന്നത്. മറ്റൊന്നും കൊണ്ടല്ല, പൊലീസുകരുടെ പെരുമാറ്റം എങ്ങിനെയാണെന്ന് പറയാന്‍ കഴിയില്ല. പരാതി സ്വീകരിക്കുന്നതിന് നൂറു കാരണങ്ങള്‍ വേറെ ചോദിക്കും. ഇനിയധവാ പരാതിപ്പെട്ടാല്‍ തന്നെ നടപടി പെട്ടന്നുണ്ടാകുമോ എന്നതും പറയാന്‍ പറ്റില്ല. പരാതിനല്കാന് പോയവര്‍ പൊലീസുകാരുടെ നടപടിയില്‍ പരാതി പറഞ്ഞ് ഇറങ്ങിപ്പോരാറാണ് പതിവ്.
മോദി സര്‍ക്കാറിന്റെ കാലത്ത് ഇതിനാണോ പ്രതിവിധിയില്ലാത്തത്. ജനങ്ങള്‍ക്ക് പൊലീസില്‍ പരതി നല്കാന് ഒരു ഹൈടെക്ക് പദ്ധതിയുമായെത്തുകയാണ് ഇനി മോദി സര്‍ക്കര്‍. എടിഎം മെഷിന് സമാനമായ ഒരു പരാതിപ്പെട്ടി, അഥാവാ പരാതി മെഷിന് നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. ഗുവാഹട്ടിയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പുതിയ മെഷിന് സൗകര്യത്തെ കുറിച്ച് പ്രധാന മന്ത്രി പറഞ്ഞത്.

പൊതു മേഖലാ ബാങ്കുകളില്‍ സ്ഥാപിച്ചിട്ടുള്ള ഈ മെഷിനില്‍ പരാതി ഇടുന്നതോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഇത് എത്തപ്പെടുന്നതായിരിക്കും. ഉടനടി പരാതി പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയുമാകാം. മാത്രമല്ല ഒരു തുണ്ട് കടലാസില്‍ ആര്‍ക്കും പരാതി മെഷിനില്‍ നിക്ഷേപിക്കാവുന്നതാണ്. ഐക്ലിക്ക്(ICLICK) എന്ന് പേരിട്ടിരിക്കുന്ന ഈ മെഷിനിലൂടെ പരാതി നമ്പറും രസീട്ടും പരാതിക്കാരന് ലഭിക്കുന്നതായിരിക്കും.
ഇനി പരാതിയുമിട്ട്, പരാതിക്കാരന് രസീട്ടും കൈപ്പറ്റി പോയാല്‍ പൊലീസ് ഒന്നും മിണ്ടിയില്ലെങ്കിലോ എന്നാണോ ചോദ്യം. അതിനാണ് ഈ രസീട്ട്! പരാതി നമ്പറും പരാതിയുടെ കൃത്യമായ വിവരങ്ങളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരിലും എത്തുന്നുണ്ടെന്ന കാര്യം മറക്കരുത്. പദ്ധതി ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്നും മറ്റും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായിരിക്കും.
മോദിയുടെ പുതിയ പദ്ധതി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നാണ് വിവരം. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ മെഷിന് ഓഡീഷയില്‍ നടപ്പാക്കിയിട്ടുണ്ടത്രെ. അത് വിജയകരമായി മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിനും മറ്റ് ക്രിമിനല്‍ കുറ്റങ്ങള്‍ക്കും ഇത്തരം ഒരു മെഷന്‍ അനിവാര്യമാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ആസിഫ് എബ്രഹാം പറഞ്ഞു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications