കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസില്‍ പരാതി നല്‍കാന്‍ മോദിയുടെ എടിഎം സ്റ്റൈല്‍ വരുന്നു

  • By Aswathi
Google Oneindia Malayalam News

ദില്ലി: പൊലീസില്‍ പരാതിപ്പെടാനുള്ള മടികൊണ്ടാണ് മിക്കവരും നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ കണ്ണടയ്ക്കുന്നത്. മറ്റൊന്നും കൊണ്ടല്ല, പൊലീസുകരുടെ പെരുമാറ്റം എങ്ങിനെയാണെന്ന് പറയാന്‍ കഴിയില്ല. പരാതി സ്വീകരിക്കുന്നതിന് നൂറു കാരണങ്ങള്‍ വേറെ ചോദിക്കും. ഇനിയധവാ പരാതിപ്പെട്ടാല്‍ തന്നെ നടപടി പെട്ടന്നുണ്ടാകുമോ എന്നതും പറയാന്‍ പറ്റില്ല. പരാതിനല്‍കാന്‍ പോയവര്‍ പൊലീസുകാരുടെ നടപടിയില്‍ പരാതി പറഞ്ഞ് ഇറങ്ങിപ്പോരാറാണ് പതിവ്.

മോദി സര്‍ക്കാറിന്റെ കാലത്ത് ഇതിനാണോ പ്രതിവിധിയില്ലാത്തത്. ജനങ്ങള്‍ക്ക് പൊലീസില്‍ പരതി നല്‍കാന്‍ ഒരു ഹൈടെക്ക് പദ്ധതിയുമായെത്തുകയാണ് ഇനി മോദി സര്‍ക്കര്‍. എടിഎം മെഷിന് സമാനമായ ഒരു പരാതിപ്പെട്ടി, അഥാവാ പരാതി മെഷിന്‍ നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. ഗുവാഹട്ടിയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പുതിയ മെഷിന്‍ സൗകര്യത്തെ കുറിച്ച് പ്രധാന മന്ത്രി പറഞ്ഞത്.

modi

പൊതു മേഖലാ ബാങ്കുകളില്‍ സ്ഥാപിച്ചിട്ടുള്ള ഈ മെഷിനില്‍ പരാതി ഇടുന്നതോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഇത് എത്തപ്പെടുന്നതായിരിക്കും. ഉടനടി പരാതി പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയുമാകാം. മാത്രമല്ല ഒരു തുണ്ട് കടലാസില്‍ ആര്‍ക്കും പരാതി മെഷിനില്‍ നിക്ഷേപിക്കാവുന്നതാണ്. ഐക്ലിക്ക്(ICLICK) എന്ന് പേരിട്ടിരിക്കുന്ന ഈ മെഷിനിലൂടെ പരാതി നമ്പറും രസീട്ടും പരാതിക്കാരന് ലഭിക്കുന്നതായിരിക്കും.

ഇനി പരാതിയുമിട്ട്, പരാതിക്കാരന്‍ രസീട്ടും കൈപ്പറ്റി പോയാല്‍ പൊലീസ് ഒന്നും മിണ്ടിയില്ലെങ്കിലോ എന്നാണോ ചോദ്യം. അതിനാണ് ഈ രസീട്ട്! പരാതി നമ്പറും പരാതിയുടെ കൃത്യമായ വിവരങ്ങളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരിലും എത്തുന്നുണ്ടെന്ന കാര്യം മറക്കരുത്. പദ്ധതി ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്നും മറ്റും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായിരിക്കും.

മോദിയുടെ പുതിയ പദ്ധതി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നാണ് വിവരം. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ മെഷിന്‍ ഓഡീഷയില്‍ നടപ്പാക്കിയിട്ടുണ്ടത്രെ. അത് വിജയകരമായി മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിനും മറ്റ് ക്രിമിനല്‍ കുറ്റങ്ങള്‍ക്കും ഇത്തരം ഒരു മെഷന്‍ അനിവാര്യമാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ആസിഫ് എബ്രഹാം പറഞ്ഞു.

English summary
There is good news for those who dread registering a complaint at a police station. The government may soon launch a hi-tech project that will minimise policemen's interference and make the police accountable for not taking note of complaints from citizens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X