കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയന്മാരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ കയ്യൊഴിഞ്ഞു; മദ്യപിച്ചുള്ള അപകടങ്ങളില്‍ ചില്ലിക്കാശില്ല!

Google Oneindia Malayalam News

ദില്ലി: ഡ്രൈവര്‍മാര്‍ മദ്യപിച്ചുള്ള അപകടങ്ങളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യുന്ന ഇരകള്‍ക്കുള്ള എല്ലാ ചെലവുകളും ഇതോടെ വാഹനമോടിച്ചിരുന്നയാള്‍ നല്‍കണമെന്നാണ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച മോട്ടോര്‍ വാഹന ഭേദഗതി ബില്ലില്‍ നിര്‍ദേശിക്കുന്നത്.

മദ്യപിച്ച് വാഹനമോടിയ്ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളില്‍ ഇരകള്‍ മരണപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും പത്ത് വര്‍ഷം തടവുമാണ് കുറ്റക്കാര്‍ നേരിടേണ്ടിവരികയെന്നാണ് റോഡ് ഗതാഗത മന്ത്രാലയം പിന്‍തുടര്‍ന്നുവരുന്ന ചട്ടം. മരണം സംഭവിക്കാത്ത സാഹചര്യങ്ങളില്‍ കൊലപാതക ശ്രമമായി കണക്കാക്കുകയില്ല. എന്നാല്‍ പാര്‍ലമെന്ററി പാനലിന്റെ ശുപാര്‍ശ അംഗീകരിച്ച റോഡ് ഗതാഗത മന്ത്രാലയം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

drink-and-drive

എന്നാല്‍ പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടു കൂടി ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന ഇരകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം കുറവായിരിക്കുമെന്നും കുറകുറ്റക്കാരനായ ഡ്രൈവറുടെ സാമ്പത്തിക സ്ഥിതിയും വരുമാനത്തെയും ആശ്രയിച്ചിരിക്കുമെന്നുമാണ് വിദഗ്ദര്‍ ഉന്നയിക്കുന്ന വാദം. പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ വരുമാനത്തെക്കുറിച്ച് അറിഞ്ഞുകൊണ്ട് സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നിബന്ധനകൊണ്ടുവരുന്നതെന്നും ഇത് പരോക്ഷമായി ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കുന്ന നിലപാടാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഭേദഗതിയ്ക്ക് ശുപാര്‍ശ ചെയ്യുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി ബില്‍ അവതരിപ്പിക്കെ സഭയില്‍ വ്യക്തമാക്കി. ഇതിന് പുറമേ കുറ്റക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിക്കുന്നു. കുട്ടികള്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ അമിത വേഗതയോ കണ്ടെത്തിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. അപകടകരമായ ഡ്രൈവിംഗും ശിക്ഷയുടെ പരിധിയില്‍പ്പെടുന്നതാണ്. രാജ്യത്തെ ടാക്‌സി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള സംവിധാനവും ഇതിനൊപ്പം നിലവില്‍ വന്നേക്കും.

English summary
The person driving under the influence will have to cough up the entire amount for causing death or injury, according to the Motor Vehicles (Amendment) Bill introduced in the Lok Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X