കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിന്റെ കോക്പിറ്റില്‍ വെച്ച് സെല്‍ഫിയെടുത്താല്‍ പൈലറ്റിന്റെ പണി പോകും!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: വിമാനയാത്രക്കിടെ കോക്പിറ്റില്‍ വച്ച് പൈലറ്റുമാര്‍ സെല്‍ഫിയെടുക്കുന്നതിന് ഉടന്‍ നിരോധനം വരും. ഇന്ത്യയില്‍ വിമാനയാത്ര സുരക്ഷിതമാക്കുന്നതിനായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റേതാണ് നിര്‍ദ്ദേശം. പൈലറ്റുമാര്‍ കോക്പിറ്റില്‍ വച്ച് സെല്‍ഫിയെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി എല്ലാ എയര്‍ലൈനുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കും.

 നിങ്ങളുടെ വാട്‌സ്ആപ്പ് ഇനി പരസ്യങ്ങള്‍ കൊണ്ട് നിറയും, കാരണങ്ങളിതാ... നിങ്ങളുടെ വാട്‌സ്ആപ്പ് ഇനി പരസ്യങ്ങള്‍ കൊണ്ട് നിറയും, കാരണങ്ങളിതാ...

കോക്പിറ്റില്‍ വച്ച് പൈലറ്റുമാര്‍ സെല്‍ഫിയെടുക്കുന്നത് സംബന്ധിച്ച് വ്യാപകമായി പരാതികളുയര്‍ന്നതോടെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്റെ നടപടി. കോക്പിറ്റില്‍ വച്ച് സെല്‍ഫിയെടുത്ത മൂന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് നിര്‍ദ്ദേശമെന്നതും ശ്രദ്ധേയമാണ്.

web

നിലവിലുള്ള നിയമങ്ങള്‍ വിമാനത്തിനുള്ളില്‍ വച്ച് ഫോട്ടോയെടുക്കുന്നത് വിലക്കിക്കൊണ്ടുള്ളതാണ്. അല്ലാത്ത പക്ഷം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്റെ അനുമതി മുന്‍കൂറായി വാങ്ങിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്ബ്‌സൈറ്റുകളില്‍ പൈലറ്റുമാര്‍ ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. നേരത്തെ അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും വിമാനത്തില്‍ വച്ച് സെല്‍ഫിയെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

English summary
Soon impose ban on pilots taking mid air selfies.The decission came asross after complaints on mid air selfeice and ensure safety of the passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X