ഒബിസി ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി: ഒബിസിയില്‍ പുതിയ മൂന്ന് വിഭാഗങ്ങള്‍, പരിഷ്കാരങ്ങള്‍ ഉടന്‍!
ഒബിസിയിലെ സബ് കാറ്റഗറൈസേഷനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേകം കമ്മീഷനെ നിയമിക്കാനും സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്
ദില്ലി: ഒബിസി ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രീമിലെയര്‍ പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ടുലക്ഷമാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. ഒബിസിയിലെ സബ് കാറ്റഗറൈസേഷനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേകം കമ്മീഷനെ നിയമിക്കാനും സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്.
കമ്മീഷന്റെ ചെയര്‍പേഴ്സന്റെ നിയമനത്തിന് ശേഷം 12 ആഴ്ചകള്‍ക്കുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശമെന്ന് അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. ദേശീയ ന്യൂനപക്ഷ കമ്മീഷനാണ് ഒബിസിയ്ക്കുള്ളില് വീണ്ടും തരംതിരിവ് അനിവാര്യമാണെന്നും മൂന്നായി തരം തിരിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് ജൂലൈയില്‍ മുന്നോട്ടുവച്ചത്. പിടിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒബിസിക്കുള്ളില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരം തിരിക്കാനാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന് മുന്നോട്ടുവച്ച നിര്‍ദേശം. എക്സ്ട്രീംലി ബാക്ക് വേര്‍ഡ് ക്ലാസസ്( ഗ്രൂപ്പ് എ), മോര് ബാക്ക് വേഡ് ക്ലാസസ് ( ഗ്രൂപ്പ് ബി), ബാക്ക് വേര്‍ഡ് ക്ലാസസ് ( ഗ്രൂപ്പ് സി) എന്നിങ്ങനെയാണ് കമ്മീഷന് മുന്നോട്ടുവച്ച നിര്‍ദേശം. അബ് ഒറിജിനല്‍ ട്രൈബ്സ്, വിമുക്ത ജാതി, നോമാഡിക്- സെമി നോമാഡിക് ട്രൈബ്സ്, അലഞ്ഞുതിരിയുന്ന വിഭാഗക്കാര്‍ എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications