കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബിസി ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി: ഒബിസിയില്‍ പുതിയ മൂന്ന് വിഭാഗങ്ങള്‍, പരിഷ്കാരങ്ങള്‍ ഉടന്‍!

ഒബിസിയിലെ സബ് കാറ്റഗറൈസേഷനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേകം കമ്മീഷനെ നിയമിക്കാനും സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്

Google Oneindia Malayalam News

ദില്ലി: ഒബിസി ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രീമിലെയര്‍ പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ടുലക്ഷമാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. ഒബിസിയിലെ സബ് കാറ്റഗറൈസേഷനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേകം കമ്മീഷനെ നിയമിക്കാനും സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്.

കമ്മീഷന്‍റെ ചെയര്‍പേഴ്സന്‍റെ നിയമനത്തിന് ശേഷം 12 ആഴ്ചകള്‍ക്കുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശമെന്ന് അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. ദേശീയ ന്യൂനപക്ഷ കമ്മീഷനാണ് ഒബിസിയ്ക്കുള്ളില്‍ വീണ്ടും തരംതിരിവ് അനിവാര്യമാണെന്നും മൂന്നായി തരം തിരിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് ജൂലൈയില്‍ മുന്നോട്ടുവച്ചത്. പിടിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

arun-jaitley-

ഒബിസിക്കുള്ളില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരം തിരിക്കാനാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശം. എക്സ്ട്രീംലി ബാക്ക് വേര്‍ഡ‍് ക്ലാസസ്( ഗ്രൂപ്പ് എ), മോര്‍ ബാക്ക് വേഡ് ക്ലാസസ് ( ഗ്രൂപ്പ് ബി), ബാക്ക് വേര്‍ഡ‍് ക്ലാസസ് ( ഗ്രൂപ്പ് സി) എന്നിങ്ങനെയാണ് കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശം. അബ് ഒറിജിനല്‍ ട്രൈബ്സ്, വിമുക്ത ജാതി, നോമാഡിക്- സെമി നോമാഡിക് ട്രൈബ്സ്, അലഞ്ഞുതിരിയുന്ന വിഭാഗക്കാര്‍ എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്നത്.

English summary
The government will soon set up a commission to examine the sub-categorization of 'Other Backward Classes', or OBCs, even as it has raised the OBC creamy layer criterion to Rs 8 lakh from Rs 6 lakh, announced finance minister Arun Jaitley on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X