'ഉടനെ തന്നെ ഒവൈസിയും ഹനുമാന് ചാലിസ ചൊല്ലിത്തുടങ്ങും', വീണ്ടും വിവാദമുയർത്തി കപിൽ മിശ്ര
ദില്ലി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് പ്രചാരണ വിലക്ക് നേരിട്ട ബിജെപി സ്ഥാനാര്‍ത്ഥി കപില്‍ മിശ്ര വീണ്ടും രംഗത്ത്. എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി ഉടനെ തന്നെ ഹനുമാന് സൂക്തങ്ങള്‍ ചൊല്ലിത്തുടങ്ങുമെന്നാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയാണ് കപില്‍ മിശ്ര.
കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഒരു ചാനല്‍ പരിപാടിയില്‍ ഹനുമാന് സൂക്തം ആലപിച്ചിരുന്നു. താന്‍ ഹിന്ദു വിരുദ്ധനാണ് എന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കുളള മറുപടിയായാണ് കെജ്രിവാള് ഹനുമാന് സൂക്തം ചൊല്ലിയത്. ഇതിന് പിന്നാലെയാണ് പരിഹാസവുമായി കപില്‍ മിശ്ര രംഗത്ത് വന്നത്.

കപില്‍ മിശ്രയുടെ ട്വീറ്റ് ഇങ്ങനെയാണ്. '' കെജ്രിവാള് ഹനുമാന് സൂക്തം ചൊല്ലിത്തുടങ്ങി. ഉടനെ തന്നെ ഒവൈസിയും ചൊല്ലിത്തുടങ്ങും. നമ്മുടെ ഐക്യത്തിന്റെ കരുത്ത് കാരണമാണിത്. നമ്മള് ഐക്യത്തോടെ തന്നെ നില്‍ക്കണം. നമ്മള് ഒന്നായി വോട്ട് ചെയ്യണം. ആ 20 ശതമാനം വോട്ട് ബാങ്കിന് വേണ്ടിയുളള വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ശവക്കുഴി നമ്മള് തോണ്ടണം. ''
ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലീം ലീഗ് എന്നാക്കണമെന്നും കപില്‍ മിശ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. കെജ്രിവാള് നടപ്പിലാക്കുന്നത് ജിന്നയുടെ രാഷ്ട്രീയമാണ്. ഉമര്‍ ഖാലിദ്, അഫ്സല് ഗുരു, ബുര്‍ഹാന്‍ വാനി എന്നിങ്ങനെ ഭീകരരെ പിതൃതുല്യരായി കാണുന്നവര്‍ക്കെല്ലാം യോഗി ആദിത്യനാഥിനെ ഭയമാണ് എന്നും കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. ഫെബ്രുവരി എട്ടിന് ദില്ലി സാക്ഷ്യം വഹിക്കുക ഇന്ത്യ-പാകിസ്താന് പോരാട്ടത്തിനായിരിക്കുമെന്ന പ്രസ്താവനയുടെ പേരില്‍ കപില്‍ മിശ്രയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് 48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications