5 മാസം അവളുമായി ഡേറ്റിംഗിലായിരുന്നു.. ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അമ്മയോട് പറഞ്ഞു, പക്ഷെ..; സൂരജ് പഞ്ചോളി
മുംബൈ: നടിയും മോഡലുമായ ജിയ ഖാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരണവുമായി കാമുകനും നടി സെറീന വഹാബിന്റെ മകനുമായി സൂരജ് പഞ്ചോളി. ജിയയുമായി താന്‍ ബന്ധത്തിലായിരുന്നു എന്ന് സൂരജ് പഞ്ചോളി സമ്മതിച്ചു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ആണ് സൂരജ് പഞ്ചോളിയുടെ വെളിപ്പെടുത്തല്‍. അഞ്ച് മാസത്തോളം ജിയ ഖാനുമായി താന്‍ ഡേറ്റിംഗില്‍ ആയിരുന്നു എന്ന് സൂരജ് പഞ്ചോളി പറയുന്നു.
ബോംബെ ടൈംസിനോട് ആയിരുന്നു സൂരജ് പഞ്ചോളിയുടെ പ്രതികരണം. ഒരു കാമുകനില്‍ നിന്ന് മാത്രമല്ല കുടുംബത്തില്‍ നിന്നും ജിയ ഖാന്‍ സ്‌നേഹവും പരിഗണനയും ആഗ്രഹിച്ചിരുന്നു എന്നും സൂരജ് പഞ്ചോളി കൂട്ടിച്ചേര്‍ത്തു. ഞാന്‍ ജിയയുമായി അഞ്ച് മാസം ബന്ധത്തിലായിരുന്നു. അവള്‍ ആ ബന്ധത്തിലൂടെ കടന്നുപോകുയതിന്റെ വ്യാപ്തി എനിക്കറിയില്ല. എന്നാല്‍ അവള്‍ക്ക് കാമുകനില്‍ നിന്ന് മാത്രമല്ല, അവളുടെ കുടുംബത്തില്‍ നിന്നും സ്‌നേഹം ആവശ്യമായിരുന്നു.

കുടുംബം അവളെ പിന്തുണയ്ക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു എന്നും സൂരജ് പഞ്ചോളി കൂട്ടിച്ചേര്‍ത്തു. കുടുംബത്തില്‍ വരുമാനമുള്ള ഏക അംഗമായതിനാല്‍ തന്നെ വീട് നോക്കാന്‍ ജിയയ്ക്ക് വളരെയധികം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും സൂരജ് ആരോപിച്ചു. ജിയയുടെ വിഷാദത്തെക്കുറിച്ച് അമ്മ റാബിയ ഖാനെയും താന്‍ അറിയിച്ചിരുന്നുവെന്നും സൂരജ് പഞ്ചോളി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കുടുംബത്തിന് മാനസികാരോഗ്യത്തെക്കുറിച്ച് അന്ന് കാര്യമായ അവബോധം ഉണ്ടായിരുന്നില്ലെന്നും സൂരജ് വ്യക്തമാക്കി. ജിയയെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ തങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു എന്നും സൂരജ് പറഞ്ഞു. 2012 ല്‍ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ച് അവള്‍ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഞാന്‍ അക്കാര്യം പറഞ്ഞ് റാബിയാജിയെ ( ജിയയുടെ അമ്മ) വിളിച്ചിരുന്നു എന്നും സൂരജ് പറഞ്ഞു.
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും
അടുത്ത ഫ്‌ലൈറ്റില്‍ താന്‍ മുംബൈയിലേക്ക് എത്തും എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞാണ് അവര്‍ വന്നത്. ഇതൊരു സാധാരണ മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധമായിരുന്നോ എന്നും സൂരജ് പഞ്ചോളി ചോദിക്കുന്നു. ജിയയ്ക്ക് കുടുംബത്തില്‍ നിന്നുള്ള സ്‌നേഹം ആവശ്യമായിരുന്നു എന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. ദിവസങ്ങള്‍ക്ക് മുന്‍പാണ് സൂരജ് പഞ്ചോളിയെ കേസില്‍ കുറ്റവിമുക്തനാക്കിയത്.
സൂരജ് പഞ്ചോളിക്കെതിരായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക സിബിഐ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. 2013 ജൂണിലാണ് ജിയാ ഖാനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിയയുടെ മരണത്തിന് പിന്നാലെ സൂരജും കുടുംബവും ജിയയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് അമ്മ റാബി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications