കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുവേന്ദുവിന്റെ സഹോദരനും തൃണമൂല്‍ വിട്ടു, മമതയെ കുരുക്കിലാക്കി 14 കൗണ്‍സിലര്‍മാരും ബിജെപിയില്‍!!

Google Oneindia Malayalam News

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയെ തകര്‍ത്ത് തരിപ്പണമാകുമെന്ന വാശി ബിജെപി പൂര്‍ത്തിയാക്കുന്നു. സുവേന്ദു അധികാരിക്ക് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരനും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടിരിക്കുകയാണ്. കൂട്ട കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയില്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. നിരവധി കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഇനി സുവേന്ദുവിന്റെ പിതാവ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമോ എന്നാണ് ഉറ്റുനോക്കുന്നത്. അധികാരിയുടെ കുടുംബം പോയാല്‍ മെഡിനിപൂരില്‍ തൃണമൂല്‍ വട്ടപൂജ്യമാകുമെന്ന് ഉറപ്പാണ്.

മമത താഴേക്ക്

മമത താഴേക്ക്

ബംഗാളില്‍ ആരാണ് അധികാരത്തില്‍ വരാന്‍ പോകുന്നതെന്ന കൃത്യമായ സൂചനയാണ് ലഭിക്കുന്നത്. 15 ടിഎംസി കൗണ്‍സിലര്‍മാരാണ് പാര്‍ട്ടി വിട്ടത്. സുവേന്ദുവിന്റെ സഹോദരന്‍ സൗമേന്ദു അധികാരിയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നവരില്‍ പ്രമുഖര്‍. കോണ്ടായ് നഗരസഭയില്‍ ഇതോടെ തൃണമൂല്‍ ന്യൂനപക്ഷമായി. ഇവിടെയുള്ള 15 കൗണ്‍സിലര്‍മാരാണ് പാര്‍ട്ടി വിട്ടത്. 20 അംഗ നഗരസഭയാണ് കോണ്ടായ്. ഈ നഗരസഭയുടെ മുന്‍ ഭരണത്തലവനായിരുന്നു സൗമേന്ദു.

മമതയുടെ പ്രതികാരം

മമതയുടെ പ്രതികാരം

മമതയുടെ പ്രതികാരമാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവാന്‍ പ്രേരിപ്പിച്ചത്. സൗമേന്ദുവിനെ നേരത്തെ നഗരസഭയുടെ ഭരണത്തലവന്റെ സ്ഥാനത്ത് നിന്ന് മമത മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സൗമേന്ദു ബിജെപിയില്‍ ചേര്‍ന്നത്. സുവേന്ദു അധികാരിയാണ് ഈ 15 പേര്‍ക്കും ബിജെപിയുടെ പതാക നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അധികാരി കുടുംബം ഒരിക്കലും മമതയും അനന്തരവനും മാത്രമുള്ള പാര്‍ട്ടിയോടൊപ്പമില്ലെന്ന് സുവേന്ദു പ്രഖ്യാപിച്ചു. കഠിനമായി പ്രവര്‍ത്തിക്കുന്നവനാണ് സൗമേന്ദു. അതുപോലെയുള്ളവരാണ് പാര്‍ട്ടി വിട്ടതെന്നും സുവേന്ദു പറഞ്ഞു.

തൃണമൂല്‍ ഇല്ലാതാവും

തൃണമൂല്‍ ഇല്ലാതാവും

അയ്യായിരം സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ തൃണമൂല്‍ വിടുമെന്ന് സുവേന്ദു പറയുന്നു. കോണ്ടായില്‍ ഇനി ബിജെപിക്കൊപ്പം സൗമേന്ദു ഭരണസമിതിയുണ്ടാക്കും. തൃണമൂല്‍ വൈകാതെ ഇല്ലാതാവുമെന്നും സുവേന്ദു അധികാരി പറഞ്ഞു. തൃണമൂലിന്റെ എംപിമാരായ ദിബ്യേന്ദുവും ശിശിറും അധികാരി കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ ഇതുവരെ പാര്‍ട്ടി വിടാന്‍ തയ്യാറായിട്ടില്ല. അതേസമയം അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നത് തൃണമൂലിന്റെ സംഘടനാ ദൗര്‍ബല്യം കൂടുതല്‍ വലുതാക്കും.

മമതയെ ഞെട്ടിക്കാന്‍ റാലി

മമതയെ ഞെട്ടിക്കാന്‍ റാലി

ജനുവരി എട്ടിന് മമതയെ ഞെട്ടിക്കാന്‍ വമ്പനൊരു റാലിയാണ് സുവേന്ദു പ്ലാന്‍ ചെയ്യുന്നത്. നന്ദിഗ്രാമിലാണ് റാലി. ഇവിടെ നിന്നാണ് മമതയുടെ കുതിപ്പ് തുടങ്ങിയത്. സിപിഎമ്മിനെ വീഴ്ത്തി അധികാരം പിടിച്ചത് സുവേന്ദുവിന്റെ മിടുക്കിലായിരുന്നു. ആര്‍ക്കെങ്കിലും ആ ദിവസം പ്രശ്‌നം നേരിട്ടാല്‍ താന്‍ സഹായിക്കുമെന്ന് സുവേന്ദു പറഞ്ഞു. ഒരുലക്ഷം ആളുകളാണ് ആ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നത്. ടിഎംസി പ്രവര്‍ത്തകര്‍ തീര്‍ത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം നേരത്തെ നടത്തിയിരുന്നു. അവരെ ഒരു പാഠം പഠിപ്പിക്കുമെന്നും സുവേന്ദു പറഞ്ഞു.

കേസുമായി കോടതിയില്‍

കേസുമായി കോടതിയില്‍

സൗമേന്ദു കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ടിഎംസിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുകയാണ്. കോണ്ടായ് നഗരസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു. ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാല്‍ ഭരണപദവിയില്‍ സൗമേന്ദു തുടരുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് കാരണം നീട്ടിയിരിക്കുകയാണ്. അതേസമയം നിലവില്‍ ഇവിടെ ബിജെപി ഭരിക്കും. പക്ഷേ തിരഞ്ഞെടുപ്പ് നടന്നാലും സുവേന്ദുവിന്റെ കോട്ടയില്‍ ബിജെപി തന്നെ എളുപ്പത്തില്‍ അധികാരം പിടിക്കും.

പദവികളും വരുന്നു

പദവികളും വരുന്നു

ബിജെപി സുവേന്ദുവിനെ അംഗീകാരങ്ങളും പദവികളും കൊണ്ട് മൂടുകയാണ്. ജൂട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി സുവേന്ദിനെയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ക്യാബിനറ്റ് മന്ത്രിക്ക് തുല്യമായ സവിശേഷാധികാരം ലഭിക്കും. നേരത്തെ തൃണമൂലില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ സെഡ് കാറ്റഗറി സുരക്ഷയാണ് ബിജെപി സുവേന്ദുവിന് നല്‍കിയിത്. ജനുവരിയിലാണ് ജൂട്ട് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം സുവേന്ദുവിന് ലഭിക്കുക. ബംഗാളില്‍ ജൂട്ട് നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രം കൂടിയാണിത്.

മൂന്ന് പേര്‍

മൂന്ന് പേര്‍

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പില്‍ പേരുള്ള മൂന്ന് നേതാക്കളാണ് ബിജെപിയെ ഇപ്പോള്‍ നയിക്കുന്നത്. മുകുള്‍ റോയ്, സുവേന്ദു അധികാരി, സോവന്‍ ചാറ്റര്‍ജി എന്നിവരാണ് ഇവര്‍. ഇവരെല്ലാം സിബിഐ അന്വേഷണം നേരിടും. എന്നാല്‍ ബിജെപിയില്‍ എത്തിയതോടെ ആ കേസുകള്‍ അസ്മതിക്കും. ശാരദ കേസുകള്‍ മമത ബിജെപിക്കെതിരെ ഉപയോഗിക്കാനും സാധ്യതയുണ്ട്. ഇവര്‍ക്ക് അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാണ്. പക്ഷേ ഇവര്‍ ബിജെപിക്ക് ഇവര്‍ ആവശ്യമുള്ള നേതാക്കളാണ്. എന്നാല്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ഇവരെ ചോദ്യം ചെയ്യുമെന്ന് ബിജെപി പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇപ്പോഴുള്ള പ്രശ്‌നവും നേട്ടവും ഇവര്‍ തന്നെയാണ്.

English summary
soumendu adhikari and his brother quits tmc join bjp in the presence of suvendu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X