സൗമ്യ വധം: സുപ്രീം കോടതി വിധി തെറ്റെന്ന് മാര്‍ക്കണ്ഡേയ കട്ജു... ആ പറയുന്നതിലും കാര്യമില്ലേ?
ദില്ലി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായിരുന്നു ജസ്റ്റിസ് കട്ജു. സൗമ്യ വധക്കേസിലെ വിധിന്യായം കടുത്ത പിഴവുകളുള്ളതാണ് എന്ന് കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പറഞ്ഞത്.
കേട്ടുകേള്‍വിയെ ആശ്രയിച്ച് രണ്ടുപേര്‍ നല്കിയ മൊഴിയെ ആശ്രയിച്ചാണ് കൊലപാതകക്കുറ്റത്തില്‍ നിന്ന് ഗോവിന്ദച്ചാമിയെ കോടതി ഒഴിവാക്കിയത്. ഇതു തെളിവായി കണക്കാക്കാന്‍ കഴിയാത്ത മൊഴികളാണ്. സംശയത്തിന്റെ ആനുകൂല്യം നല്കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കട്ജുവിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം നിയമോപദേശം നല്‍കാനും കട്ജു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തെളിവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീം കോടതിക്ക് തെറ്റ് പറ്റി. പ്രോസിക്യൂഷന് തെറ്റ് പറ്റിയതായി കരുതുന്നില്ല എന്നും കട്ജു പറഞ്ഞു. സുപ്രീം കോടതി വിധി പരിശോധിക്കണം എന്നാണ് കട്ജുവിന്റെ അഭിപ്രായം. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്കാന് ഒരുങ്ങുകയാണ് കേരള സര്‍ക്കാര്‍.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications