കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് ആക്കി'!!

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. വിക്കിപീഡിയയിലാണ് സൗരവിന് സ്ഥാനക്കയറ്റം നല്‍കിയ വിവരം പ്രത്യക്ഷപ്പെട്ടത്. ജനുവരി 3ന് സുപ്രീംകോടതി ബിസിസിഐ പ്രസിഡന്റിനെയും സെക്രട്ടറിയെയും പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം പുതിയ മേധാവികളെ തെരഞ്ഞെടുക്കും മുന്‍പാണ് വിക്കിപീഡിയയുടെ അബദ്ധം.

വിവര ശേഖരണത്തില്‍ ലോകത്തില്‍ മുന്‍പന്തിയിലുള്ള വിക്കിപീഡിയയില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ഇത്തവണ അത് ബിസിസിഐയുടെ പേജിലാണെന്നുമാത്രം. ജനുവരി 19ന് നടത്തിയ തിരുത്തലില്‍ ആണ് വിക്കിപീഡിയ സൗരവ് ഗാംഗുലിയെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തിത്. മാത്രമല്ല, പുറത്താക്കപ്പെട്ട സെക്രട്ടറി അജയ് ഷിര്‍ക്കെ സ്വസ്ഥാനത്ത് തുടരുന്നതായും പേജിലുണ്ട്.

sourav

നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അനുരാഗജ് താക്കൂറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും, ഷിര്‍ക്കെയെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്. ഇതിനുശേഷം പുതിയ കമ്മറ്റിയെ നിയോഗിക്കാനായി അമിക്കസ് ക്യൂറിമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഗാംഗുലിയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈ വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഗാംഗുലിയെ വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. എന്നാല്‍, ബിസിസിഐ പ്രസിഡന്റ് പദവിയിലേക്ക് താന്‍ ഇല്ലെന്ന് ഗാംഗുലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തുള്ള ഗാംഗുലി തനിക്ക് പരിചയ സമ്പത്തില്ലാത്തതിനാലാണ് ബിസിസിഐ പദവി നിരസിക്കുന്നത്.

English summary
Sourav Ganguly already BCCI president according to Wikipedia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X