India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ, അത്താഴ വിരുന്നില്‍ അഭ്യൂഹം, ബംഗാളില്‍ രാഷ്ട്രീയം മാറും?

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാള്‍ രാഷ്ട്രീയത്തില്‍ കാറ്റ് മാറി വീശുമെന്ന സൂചന നല്‍കി ബിജെപി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വീട്ടില്‍ അത്താഴ വിരുന്നിനായി എത്തിയതാണ് ചര്‍ച്ചയായ മാറിയിരിക്കുന്നത്. ഇതിനോടകം രാഷ്ട്രീയ നിലപാടുകളൊന്നും ഗാംഗുലി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അമിത് ഷായും അദ്ദേഹത്തിന്റെ മകന്‍ ജയ് ഷായുമായി അടുത്ത ബന്ധവും അദ്ദേഹത്തിനുണ്ട്.

അസാനുവിന്റെയും അയാന്റെയും പിറന്നാള്‍ ആഘോഷിക്കണം, ഞാനുണ്ടാവില്ല, റിഫയുടെ വാക്കുകളെ ഓര്‍ത്ത് നുസ്രത്ത്

അതുകൊണ്ടാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കുന്നത്. അമിത് ഷാ തൃണമൂലിനെയും മമത ബാനര്‍ജിയെയും വെല്ലുവിളിച്ച ശേഷമാണ് സൗരവ് ഗാംഗുലിയെ കാണാനെത്തിയത്. ബംഗാളില്‍ വലിയൊരു മാറ്റത്തിനായി അമിത് ഷാ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തുടക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നുണ്ട്.

1

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയത്. ഇന്ന് വൈകീട്ടാണ് അദ്ദേഹം ഗാംഗുലിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ മൂന്ന് കൊല്ലത്തോളമായി ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ബിസിസിഐ അദ്ദേഹത്തിന്റെ കാലാവധി ഒരുപാട് ദീര്‍ഘമുള്ളതായിരിക്കില്ലെന്നും സൂചനയുണ്ട്. അങ്ങെ വന്നാല്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലോ അതിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിലോ അദ്ദേഹത്തെ രാഷ്ട്രീയ വേദിയില്‍ കാണാനാവും. കൊല്‍ക്കത്തയിലെ ഏറ്റവും പ്രബല കുടുംബമാണ് ഗാംഗുലിയുടേത്. അവര്‍ ബിജെപിയുടെ ഭാഗമായാല്‍ സംസ്ഥാന രാഷ്ട്രീയം മാറാന്‍ സാധ്യത ശക്തമാണ്.

2

അമിത് ഷാ ദീര്‍ഘകാലമായി സൗരവ് ഗാംഗുലിയെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അതിന് കാരണമുണ്ട്. ഗാംഗുലി വന്നാല്‍ മമതയ്ക്ക് ശക്തമായൊരു എതിരാളിയാവും. മമത ബംഗാള്‍ രാഷ്ട്രീയത്തില്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് ഗാംഗുലിയെ മാത്രമാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. മമതയെ പിണക്കേണ്ട എന്ന് കരുതിയാണ് ഗാംഗുലി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ ബിസിസിഐയില്‍ സെക്രട്ടറിയായി അമിത് ഷായുടെ മകന്‍ ജയ് ഷാ വന്നതോടെ ഗാംഗുലി ബിജെപിയുമായും അമിത് ഷായുടെ കുടുംബവുമായും കൂടുതല്‍ അടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ്.

3

ബംഗാളില്‍ ബിജെപിയുടെ വലിയൊരു മാറ്റം തന്നെ ആവശ്യമാണ്. ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നതിന് പിന്നാലെ മമതയോട് മുട്ടി നേതൃത്വം തന്നെ ഇല്ലാതായിരുന്നു. ബിജെപിയെ ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുകുള്‍ പാര്‍ട്ടി വിട്ട് തിരിച്ച് തൃണമൂല്‍ കോണ്‍ഗ്രസിലെത്തി. ഇതോടെ സുവേന്ദു അധികാരിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അവസരം ലഭിച്ചു. പക്ഷേ കാര്യമായിട്ടുള്ള നേട്ടം ഇതുവരെ അതുകൊണ്ട് ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി തകര്‍ന്ന് തരിപ്പണമായി നിലവില്‍ പഴയ തലത്തിലേക്ക് മടങ്ങിപ്പോയിരിക്കുകയാണ് ബിജെപി. ഇത്രയും കാലം കിട്ടിയിരുന്ന സിപിഎം വോട്ടുകള്‍ അവര്‍ തന്നെ നേടുന്ന സാഹചര്യവും അടുത്തുണ്ടായി.

4

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിരുന്നിന് ഉണ്ടായിരുന്നു. ബിജെപിയെ മുന്നില്‍ നിന്ന് നയിക്കാനുള്ള ഒരു നേതാവിനെയാണ് ഇപ്പോള്‍ ബിജെപിക്ക് ആവശ്യം. നേരത്തെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഗാംഗുലിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി പദം തന്നെ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു ഗാംഗുലി. അതേസമയം ഗാംഗുലിയുടെ വീട്ടില്‍ വിരുന്ന് ഒരിക്കലും അമിത് ഷായുടെ കാര്യ പരിപാടിയില്‍ ഇല്ലായിരുന്നു. അപ്രതീക്ഷിതമായി അദ്ദേഹം എത്തുകയായിരുന്നു. ഇത് രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യാനാണെന്ന് ബിജെപി സംസ്ഥാന നേതൃത്വവും കരുതുന്നു.

5

അതേസമയം ഗാംഗുലിയുടെ ഭാര്യയുടെ ഡോണയുടെ നൃത്തപരിപാടി ഇന്ന് അമിത് ഷാ പങ്കെടുത്ത ചടങ്ങിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഗാംഗുലിയുടെ വീട്ടിലെത്തിയത്. അമിത് ഷായ്ക്ക് ബിഷ്ത് ദോയ് എന്ന ബംഗാള്‍ പലഹാരം നല്‍കാന്‍ ഗാംഗുലിയോട് താന്‍ അഭ്യര്‍ത്ഥിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഗാംഗുലി ദിവസങ്ങള്‍ക്ക് മുമ്പാണ് ബംഗാള്‍ സെക്രട്ടേറിയേറ്റായ നബ്ബണ്ണ സന്ദര്‍ശിച്ചത്. മമതയുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. എന്നാല്‍ ബിജെപിയില്‍ തല്‍ക്കാലം ഗാംഗുലി ചേരാന്‍ സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. അതേസമയം അമിത് ഷാ ബംഗാളിലെ രാഷ്ട്രീയ കൊലപാതകത്തില്‍ സിബിഐ അന്വേഷണം അടക്കം അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

പുറത്താക്കും മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിദ്ദു, പുറത്തുപോയേക്കും, രണ്ട് ഓപ്ഷന്‍ മുന്നില്‍പുറത്താക്കും മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിദ്ദു, പുറത്തുപോയേക്കും, രണ്ട് ഓപ്ഷന്‍ മുന്നില്‍

English summary
sourav ganguly hosts amit shah for dinner, tmc on alert, new political combination happening in benga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X