കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തില്‍ പ്രതികരിച്ച് ഗാംഗുലി... എല്ലാവരും സമാധാനം പാലിക്കണം, രാഷ്ട്രീയ പ്രതികരണമില്ല!!

Google Oneindia Malayalam News

Recommended Video

cmsvideo
Sourav Ganguly's Latest Response To Protests Against Citizenship Act

ദില്ലി: പൗരത്വ നിയമത്തില്‍ ആദ്യ പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എല്ലാവരും സമാധാനം പാലിക്കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. നേരത്തെ പൗരത്വ നിയമത്തില്‍ മകള്‍ സന ഇന്‍സ്റ്റഗ്രാമില്‍ പ്രതിഷേധം അറിയിക്കുകയും, പിന്നീട് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് മകളെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പറഞ്ഞിരുന്നു. അതേസമയം നിയമത്തെ കുറിച്ചുള്ള രാഷ്ട്രീയ വിഷയങ്ങളിലേക്ക് താന്‍ കടക്കുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

1

ഒന്നാമത്തെ കാര്യം ഞാന്‍ പൗരത്വ ബില്ലോ ആ നിയമമോ വായിച്ചോ പഠിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് പൗരത്വത്തെ നിയമത്തെ കുറിച്ച് എന്തെങ്കിലും പ്രസ്താവന നടത്തുന്നത് തീര്‍ത്തും തെറ്റാണ്. അതുകൊണ്ട് എല്ലാവരോടും സമാധാനം പുലര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, അതുമായി ബന്ധപ്പെട്ടവര്‍ അത് പരിഹരിക്കും. എന്നെ സംബന്ധിച്ച് എല്ലാവരുടെയും സന്തോഷമാണ് പ്രധാനമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

അതേസമയം ഗാംഗുലി നേരത്തെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തള്ളിയത് നേരത്തെ വിവാദമായിരുന്നു. മകളെ കുറിച്ച് ഗാംഗുലി അഭിമാനിക്കണമെന്നായിരുന്നു ഷെഹല റഷീദ് പറഞ്ഞിരുന്നത്. പ്രമുഖ എഴുത്തുകാരന്‍ ഖുശ്‌വന്ത് സിംഗിന്റെ ദ എന്‍ഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു സന പൗരത്വ നിയമത്തെ വിമര്‍ശിച്ചത്. എന്നാല്‍ സന ഒന്നുമറിയാത്ത കൊച്ചുകുട്ടിയാണെന്നാണ് ഗാംഗുലി പ്രതികരിച്ചത്.

തന്റെ മകളെ ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും, അവള്‍ക്ക് രാഷ്ട്രീയമറിയില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു. അവളുടെ പേരില്‍ വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് തെറ്റാണെന്നും ഗാംഗുലി പറഞ്ഞിരുന്നു. ഇതില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം വന്നതോടെയാണ് ഗാംഗുലി പൗരത്വ നിയമത്തെ കുറിച്ച് പ്രതികരിച്ചത്. ഇതുവരെ കായിക മേഖലയില്‍ നിന്നടക്കം പൗരത്വ നിയമത്തെ കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ രൂക്ഷമായി ബില്ലിനെ വിമര്‍ശിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തും, 50 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തും, 50 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ

English summary
sourav ganguly respond to citizenship act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X