കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യര്‍ക്ക് ജീവിക്കാന്‍ നിര്‍വാഹമില്ലാത്തപ്പോള്‍ ക്രിക്കറ്റിന് എന്ത് പ്രസക്തി, ചുട്ടമറുപടി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പുരോഗമിക്കുന്നതിനിടെയിലും രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 24 മണിക്കൂറിനിടെ 909 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ കുറവാണ്. കഴിഞ്ഞ ദിവസം 1034 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിക്കുന്നതിനിടെയിലും പത്ത് ശതമാനം പേര്‍ക്ക് രോഗം ഭേദമാകുന്നത് ഏറെ ആശ്വാസകരമാണ്. നിലവില്‍ 273 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതില്‍ഡ 34 പേര്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതാണ്.

എന്നാല്‍ ഇതിനിടെ നീട്ടിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) എപ്പോള്‍ നടത്തുമെന്ന് ചോദിച്ചെത്തുന്നവര്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ്് സൗരവ് ഗാംഗുലി. ഇപ്പോള്‍ കായിക മത്സരങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് ഗാംഗുലി ചോദിക്കുന്നു. വിശദാംശങ്ങളിലേക്ക്.

എന്ത് പ്രസക്തി

എന്ത് പ്രസക്തി

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ കായിക മത്സരങ്ങള്‍ക്ക് എന്ത് പ്രധാന്യമുള്ളതെന്ന് സൗരവ് ഗാംഗുലി ചോദിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ സാഹചര്യം വിലയിരുത്തുകയാണ്. ഇപ്പോള്‍ ഈ സാഹചര്യത്തില്‍ ഒന്നും പറയാനാകില്ല. അല്ലെങ്കിലും എന്ത് പറയാനാണ്- സൗരവ് ഗാംഗുലി പറഞ്ഞു.

മേയ് പകുതിവരെ

മേയ് പകുതിവരെ

രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. ആളുകള്‍ ഒന്നും തന്നെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. ആളുകള്‍ക്ക് ഒരു സ്ഥലത്തേക്ക് പോകാനും നിര്‍വാഹമില്ല. കുറഞ്ഞത് മേയ് പകുതിവരെ ഇങ്ങനെ തന്നെ തുടരേണ്ടിവരും. ഇങ്ങനെ തന്നെ തുടരാനാണ് എല്ലാ സാധ്യതയും

സാമാന്യബോധം മതി

സാമാന്യബോധം മതി

ഈ അവസ്ഥയില്‍ എവിടെ നിന്നാണ് ഐപിഎല്‍ കളിക്കാന്‍ താരങ്ങളെ കിട്ടുക? കളിക്കാന്‍ സന്നദ്ധരാണെങ്കില്‍ തന്നെ അവരെങ്ങനെ യാത്ര ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകത്ത് ഒരു കായിക മത്സരങ്ങള്‍ക്കും പ്രസക്തിയില്ല. അത് മനസിലാക്കാന്‍ സാമാന്യ ബോധം മതി. തല്‍ക്കാലം ഐപിഎല്‍ മറന്നുകളയുന്നതയാണ് നല്ലത്- ഗാംഗുലി പറഞ്ഞു.

ഗാംഗുലിയുടെ വാക്കുകള്‍

ഗാംഗുലിയുടെ വാക്കുകള്‍

സൗരവ് ഗാംഗുലിയുടെ വാക്കുകള്‍ പുറത്തുവന്നതോടെ ഐപിഎല്‍ നടക്കാനുള്ള എല്ലാ സാധ്യതയും തള്ളിക്കളയാവുന്നതാണ്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ ഭീതി ഉയര്‍ന്നതോടെ ഏപ്രില്‍ 15ലേക്ക് നീട്ടിയിരുന്നു. ഈ വര്‍ഷം ഐപിഎല്‍ നടക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല

ജീവിക്കാന്‍ പോലും നിര്‍വാഹമില്ല

ജീവിക്കാന്‍ പോലും നിര്‍വാഹമില്ല

അതേസമയം, ഐപിഎല്‍ 13ാം പതിപ്പിന്റെ ഭാവി സംബന്ധിച്ച് ബിസിസിഐ ഭാരവാഹികളുമായി സംസാരിച്ചിട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്ന് ഗാംഗുലി പറഞ്ഞു. എങ്കിലും പ്രായോഗികമായി ചിന്തിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ പോലും നിര്‍വാഹമില്ലാത്തപ്പോള്‍ കായിക മത്സരങ്ങള്‍ക്ക് എന്ത് ഭാവി?- ഗാംഗുലി ചോദിക്കുന്നു.

വിംബിള്‍ഡണ്‍ റദ്ദാക്കി

വിംബിള്‍ഡണ്‍ റദ്ദാക്കി

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ വിംബിള്‍ഡണ്‍ മത്സരവും നേരത്തെ റദ്ദാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് വിംബിള്‍ഡണ്‍ റദ്ദാക്കുന്നത്. ലോകത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്. ഏറ്റവും വലിയ ഗ്രാന്‍ഡ് സ്ലാം ടെന്നീസ് ടൂര്‍ണമെന്റ് ലോക മഹായുദ്ധത്തിന് ശേഷം ആദ്യമാണ് നടക്കാതിരിക്കുന്നത്. അടിയന്തര യോഗത്തിന് ശേഷം ആള്‍ ഇംഗ്ലണ്ട് ക്ലബ്ബാണ് 2020 ലെ വിംബിള്‍ഡണ്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ജൂണ്‍ 29നാണ് വിംബിള്‍ഡണ്‍ തുടങ്ങേണ്ടിയിരുന്നത്.

English summary
Sourav Ganguly Says What Is The Significance Of Cricket When People Cannot Afford To Live
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X