ഉറി ഭീകരാക്രമണം: കശ്മീര്‍ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള പാക് ശ്രമമെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 17 ജവന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം കശ്മീര്‍ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള പാക് ശ്രമമെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ കശ്മീരിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള പാകിസ്താന്റെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ 80 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നതിന് പിന്നില്‍ പാകിസ്താനുള്ള താല്‍പ്പര്യങ്ങള്‍ വെളിപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

ജൂലൈ എട്ടിന് കശ്മീര്‍ താഴ് വരയില്‍ ആരംഭിച്ച സംഘര്‍ഷത്തിന് പാകിസ്താനില്‍ നിന്ന് ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിരുന്നു.

പാകിസ്താനില്‍ നിന്ന് കോടിക്കണക്കിന് ഹവാല പണമാണ് കശ്മീരിലെ സംഘര്‍ഷത്തിന് പിന്നിലെന്നും യുവാക്കളെ സൈന്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ചതെന്നും ഒടുവില്‍ കണ്ടെത്തിയിരുന്നു. ദില്ലിയിലെത്തിയ ഹവാല പണമാണ് കശ്മീരിലെത്തിയതെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

കശ്മീര്‍ ജനത അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പാകിസ്താന് ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്താനില്‍ ബലോച് അഭയാര്‍ത്ഥികള്‍ക്ക് നേരെ പാകിസ്താന് നടത്തിവന്നിരുന്ന അതിക്രമങ്ങളെക്കുറിച്ച് ഇന്ത്യയും ഐക്യരാഷ്ട്ര സഭയെ അറിയിച്ചിരുന്നു.

സ്വാതന്ത്ര്യ ദിനത്തില്‍ ബലോചുകളുടെ പോരാട്ടത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചത് പാകിസ്താനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബലോച് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെ കശ്മീരികളെ ആയുധമാക്കുന്ന പാക് നയം തന്നെയാണ് ഇന്ത്യ ബലോച് വിഷയത്തിലും സ്വീകരിച്ചിട്ടുള്ളത്.

സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ആറ് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നാല് ഫിദായീന്‍ ഭീകരരെന്ന് കരുതുന്നവരെ സൈന്യം വധിച്ചത്.

സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നടത്താനിരുന്ന റഷ്യ- അമേരിക്ക സന്ദര്‍ശനം റദ്ദാക്കിയിരുന്നു. രാജ്നാഥ് സിംഗിന്റെ റഷ്യാ- അമേരിക്ക സന്ദര്‍ശനത്തോടുള്ള പാക് പ്രതിഷേധമാണ് ആക്രമണമെന്നും ആരോപണമുണ്ട്.

ജനുവരിയില്‍ പഞ്ചാബിലെ അതീവസുരക്ഷാ മേഖലയായ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും നുഴഞ്ഞുകയറി ആക്രമണം നടത്തിയ അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications