കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറി ഭീകരാക്രമണം: കശ്മീര്‍ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള പാക് ശ്രമമെന്ന് റിപ്പോര്‍ട്ട്

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 17 ജവന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം കശ്മീര്‍ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള പാക് ശ്രമമെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ കശ്മീരിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള പാകിസ്താന്റെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കശ്മീരില്‍ പത്താന്‍കോട്ട് ആവര്‍ത്തിക്കുന്നു, ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍!!കശ്മീരില്‍ പത്താന്‍കോട്ട് ആവര്‍ത്തിക്കുന്നു, ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍!!

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ 80 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നതിന് പിന്നില്‍ പാകിസ്താനുള്ള താല്‍പ്പര്യങ്ങള്‍ വെളിപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

കശ്മീര്‍ സംഘര്‍ഷം

ജൂലൈ എട്ടിന് കശ്മീര്‍ താഴ് വരയില്‍ ആരംഭിച്ച സംഘര്‍ഷത്തിന് പാകിസ്താനില്‍ നിന്ന് ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിരുന്നു.

ഹവാല പണം

പാകിസ്താനില്‍ നിന്ന് കോടിക്കണക്കിന് ഹവാല പണമാണ് കശ്മീരിലെ സംഘര്‍ഷത്തിന് പിന്നിലെന്നും യുവാക്കളെ സൈന്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ചതെന്നും ഒടുവില്‍ കണ്ടെത്തിയിരുന്നു. ദില്ലിയിലെത്തിയ ഹവാല പണമാണ് കശ്മീരിലെത്തിയതെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍

കശ്മീര്‍ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്താനില്‍ ബലോച് അഭയാര്‍ത്ഥികള്‍ക്ക് നേരെ പാകിസ്താന്‍ നടത്തിവന്നിരുന്ന അതിക്രമങ്ങളെക്കുറിച്ച് ഇന്ത്യയും ഐക്യരാഷ്ട്ര സഭയെ അറിയിച്ചിരുന്നു.

 ബലോചുകള്‍ക്കുള്ള പിന്തുണ

സ്വാതന്ത്ര്യ ദിനത്തില്‍ ബലോചുകളുടെ പോരാട്ടത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചത് പാകിസ്താനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബലോച് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ കശ്മീരികളെ ആയുധമാക്കുന്ന പാക് നയം തന്നെയാണ് ഇന്ത്യ ബലോച് വിഷയത്തിലും സ്വീകരിച്ചിട്ടുള്ളത്.

ആറ് മണിക്കൂര്‍ നീണ്ട പോരാട്ടം

സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ആറ് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നാല് ഫിദായീന്‍ ഭീകരരെന്ന് കരുതുന്നവരെ സൈന്യം വധിച്ചത്.

റഷ്യ സന്ദര്‍ശനം നീട്ടിവച്ചു

സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നടത്താനിരുന്ന റഷ്യ- അമേരിക്ക സന്ദര്‍ശനം റദ്ദാക്കിയിരുന്നു. രാജ്‌നാഥ് സിംഗിന്റെ റഷ്യാ- അമേരിക്ക സന്ദര്‍ശനത്തോടുള്ള പാക് പ്രതിഷേധമാണ് ആക്രമണമെന്നും ആരോപണമുണ്ട്.

പത്താന്‍ കോട്ട് ഭീകരാക്രമണം

ജനുവരിയില്‍ പഞ്ചാബിലെ അതീവസുരക്ഷാ മേഖലയായ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും നുഴഞ്ഞുകയറി ആക്രമണം നടത്തിയ അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

English summary
Sources said,Uri attack is Pak game plan to spread unrest in Kashmir. The aim is clear when the attack planned. Rajnath Sigh was fixed to visit America and Russia is near.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X