കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായ ഡിഎസ്പി ഭീകരരെ വീട്ടിൽ താമസിപ്പിച്ചത് അഞ്ച് തവണ: വെള്ളിയാഴ്ച മുതൽ പോലീസ് നിരീക്ഷണത്തിൽ

Google Oneindia Malayalam News

Recommended Video

cmsvideo
J&K Cop, Arrested, Kept Them At His Home | Oneindia Malayalam

ദില്ലി: ജമ്മു കശ്മീരിൽ ഭീകരർക്കൊപ്പം സഞ്ചരിക്കുമ്പോൾ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ ഭീകരരെ സ്വന്തം വീട്ടിൽ പാർപ്പിച്ചിരുന്നതായി വിവരം. ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥനായ ദവീന്ദർ സിംഗ് അറസ്റ്റിലായതിന് പിന്നാലെ ഉന്നത വൃത്തങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകർക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഡിഎസ്പി ദവീന്ദർ സിംഗിനെ പോലീസ് ശനിയാഴ്ചയാണ് പിടികൂടിയത്. ഇന്ത്യൻ സൈന്യത്തിന്റെ 15 കോർപ്പ്സ് ആസ്ഥാനത്തിന് സമീപത്തുള്ള സിംഗിന്റെ വീട്ടിലാണ് ഒരു ദിവസം മുഴുവൻ താമസിച്ചത്. ഭീകരർക്കൊപ്പം പിടിയിലായതോടെ ദവീന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു.

 പർവേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി: നടപടി ഭരണഘടനാവിരുദ്ധമെന്ന് ലാഹോർ ഹൈക്കോടതി പർവേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി: നടപടി ഭരണഘടനാവിരുദ്ധമെന്ന് ലാഹോർ ഹൈക്കോടതി

അറസ്റ്റ് ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ വെച്ച്

അറസ്റ്റ് ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ വെച്ച്

ഭീകരെ കശ്മീരിന് പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെ ജമ്മു- ശ്രീനഗർ ദേശീയപാതയിൽ വെച്ചാണ് ശനിയാഴ്ച പിടിയിലാകുന്നത്. കശ്മീർ താഴ്വരയിൽ പോലീസിന്റെയും സൈന്യത്തിന്റെയും സാന്നിധ്യം വർധിച്ചതോടെ ഭീകരർക്ക് താമസിക്കാൻ അഞ്ച് തവണ സിംഗ് സ്ഥലമൊരുക്കി നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിന് ശേഷം സിംഗിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു എകെ 47 തോക്കും രണ്ട് പിസ്റ്റളുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ശ്രീനഗറിലെ കനത്ത സുരക്ഷയുള്ള ബദാമി ബാഗ് കന്റോൺമെന്റിലാണ് സിംഗിന്റെ വീട്. ഇവിടെ ഭീകരരെ പാർപ്പിച്ചിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 വീട്ടിൽ ഒരു ദിവസം തങ്ങി

വീട്ടിൽ ഒരു ദിവസം തങ്ങി

ശനിയാഴ്ച സിംഗിന്റെ വീട്ടിൽ നിന്നിറങ്ങിയ മൂന്ന് ഹിസ്ബുൾ ഭീകരരും ദില്ലിയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച ഷോപ്പിയാനിൽ നിന്ന് വീട്ടിലെത്തിച്ച ഭീകരരെ വീട്ടിൽ താമസിപ്പിച്ച ശേഷം ശനിയാഴ്ച രക്ഷപ്പെടാൻ സഹായിക്കുമ്പോഴാണ് പോലീസ് പിടിയിലാകുന്നത്. ഹിസ്ബുൾ കമാൻഡർ നവീദ് ബാബു, റാഫി, ഇർഫാൻ എന്നീ ഭീകരരാണ് സിംഗിനൊപ്പം ശനിയാഴ്ച പിടിയിലായത്.

 പെരുമാറ്റത്തിൽ അസ്വാഭാവികത

പെരുമാറ്റത്തിൽ അസ്വാഭാവികത

ആറ് മാസം മുമ്പ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ സിംഗാണ് നവീദിനെ പലയിടങ്ങളിലും എത്തിച്ചിട്ടുള്ളതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജമ്മുവിലേക്ക് നവീദിനെ കൊണ്ടുപോകുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ സിംഗ് ഭീകരരെപ്പോലെ പെരുമാറിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

 പോലീസ് നിരീക്ഷണത്തിൽ

പോലീസ് നിരീക്ഷണത്തിൽ

വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ സിംഗിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. വെള്ളിയാഴ്ച സിംഗ് മൂന്ന് ഭീകരരെ വീട്ടിലെത്തിച്ചത് പോലീസുകാർ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിയ സിംഗും സംഘവും ശ്രീനഗറിൽ നിന്ന് 60 കിലോമീറ്റർ പിന്നിട്ടതോടെയാണ് പോലീസ് ഉദ്യോഗസ്ഥരെത്തി കാർ തടഞ്ഞ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. 20 ലക്ഷം തലക്ക് വിലയിട്ടുട്ടുള്ള ഹിസ്ബുൾ ഭീകരനാണ് നവീദ്. അറസ്റ്റിലായ ഇർഫാൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ അഞ്ച് തവണ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് കൃത്യമായ ധാരണയില്ല.

 അഫ്സൽ ഗുരുവിനെ സഹായിച്ചോ?

അഫ്സൽ ഗുരുവിനെ സഹായിച്ചോ?


പാർലമെന്റ് ആക്രമണ കേസിലെ കുറ്റവാളിയായിരുന്ന അഫ്സൽ ഗുരുവിനെ ദില്ലിയിലേക്ക് അയയ്ക്കുകയും പാർലമെന്റ് ആക്രമണ കേസിലെ പ്രതികൾക്ക് പിന്തുണ നൽകുകയും ചെയ്ത സംഭവത്തിൽ സിംഗ് നേരത്തെ സംശയത്തിന്റെ നിഴലിലായിരുന്നു. ഇതിന് സാധൂകരിക്കുന്ന തരത്തിൽ വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് അഫ്സൽ ഗുരുവും തനിക്ക് ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് സഹായം ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. പാർലമെന്റ് ആക്രമണ കേസിലെ പ്രതികളെ സഹായിച്ചുവെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.

English summary
J&K Cop, Arrested With Hizbul Terrorists, Kept Them At His Home: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X