കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും സച്ചിൻ പൈലറ്റും തമ്മിൽ നിർണായക ചർച്ച? മുഖ്യമന്ത്രി പദത്തിൽ വിട്ടുവീഴ്ചക്കില്ലാതെ പൈലറ്റ്,

  • By Desk
Google Oneindia Malayalam News

ജയ്പൂർ: കോൺഗ്രസ് സച്ചിൻ പൈലറ്റുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതിന് പിന്നാലെ വിമത നേതാവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സച്ചിൻ പൈലറ്റിനെ നീക്കിയതിന്പിന്നാലെ പിസിസിയുടെ തലപ്പത്ത് നിന്നും കോൺഗ്രസ് സച്ചിൻ പൈലറ്റിനെ നീക്കുകയായിരുന്നു. സച്ചിൻ പൈലറ്റ് ബിജെപിയി ചേരുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സച്ചിൻ ആവശ്യപ്പെട്ടത് 3 മൂന്ന് കാര്യം; നടക്കില്ലെന്ന് കോൺഗ്രസ്; പിന്നാലെ പുറത്താക്കൽ!! സച്ചിൻ ആവശ്യപ്പെട്ടത് 3 മൂന്ന് കാര്യം; നടക്കില്ലെന്ന് കോൺഗ്രസ്; പിന്നാലെ പുറത്താക്കൽ!!

കണ്ണ് മുഖ്യമന്ത്രി പദത്തിൽ

കണ്ണ് മുഖ്യമന്ത്രി പദത്തിൽ

രാജസ്ഥാനിൽ ബിജെപി സർക്കാരുണ്ടാക്കിയാൽ വസുന്ധര രാജെ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഓം ബിർള, എന്നിവരെയാണ് ഉന്നത സ്ഥാനങ്ങളിലേക്ക് പരിഗണിക്കുക. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം മാത്രം ലക്ഷ്യമിട്ടിരിക്കുന്ന സച്ചിൻ പൈലറ്റിന്റെ ആവശ്യങ്ങൾ ബിജെപിയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. മറുവശത്ത് സച്ചിൻ പൈലറ്റിന് ആഭ്യന്തരവും ധനകാര്യവും ബിജെപി വാഗ്ധാനം ചെയ്തിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. ഇതിനെല്ലാമൊപ്പം രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായി തുടരാനും അനുവദിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മാത്രമായി കാത്തിരിക്കുന്ന സച്ചിൻ പൈലറ്റിനെ ഇങ്ങനെ തങ്ങൾക്കൊപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിനിടെ താൻ ബിജെപിയിലേക്കില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Sachin Pilot's Reaction After Being Dismissed From Every Post | Oneindia Malayalam
 സ്വന്തം പാർട്ടി

സ്വന്തം പാർട്ടി

കോൺഗ്രസുമായി ഇടഞ്ഞ സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരില്ലെന്ന് വ്യക്തമാക്കിയതോടെ പുതിയ പാർട്ടി ആരംഭിക്കാനാണ് നീക്കമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. അതേ സമയം ബിജെപിയുമായി ചർച്ചകൾ നടന്നുവരുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിമത എംഎൽഎമാർക്കും കോൺഗ്രസ് അനുകൂല എംഎൽഎമാർക്കും ഒപ്പം സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ ആ പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാമെന്ന വാഗ്ധാനവും ബിജെപി മുന്നോട്ടുവെച്ചിട്ടുണ്ട്.

കാര്യങ്ങളിൽ ഉടൻ ധാരണ

കാര്യങ്ങളിൽ ഉടൻ ധാരണ

സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടെന്നായിരുന്നു നേരത്തെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന മാധ്യമറിപ്പോർട്ടുകൾ. ഭാവിയിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നുവരുന്നതായുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സച്ചിൻ പൈലറ്റും മുതിർന്ന നേതാക്കളും തമ്മിൽ ഇന്ന് രാത്രി ചർച്ചനടക്കാനിരിക്കുകയാണെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. സച്ചിൻ പൈലറ്റ് നേരിട്ട് വാർത്താ സമ്മേളനം വിളിച്ച് ചേർക്കുകയോ പ്രശ്നത്തെ ഔദ്യോഗികമായി കൈകാര്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

 വിശ്വാസ വോട്ടെടുപ്പിന് ബിജെപി?

വിശ്വാസ വോട്ടെടുപ്പിന് ബിജെപി?

രാജസ്ഥാനിൽ ബിജെപി വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനകം രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്ത് നിന്നും സച്ചിൻ പൈലറ്റിനെ നീക്കിയ കോൺഗ്രസ് പൈലറ്റിന്റെ പ്രാഥമികാംഗത്വം കൂടി റദ്ദാക്കിയേക്കും. ചൊവ്വാഴ്ച കോൺഗ്രസ് വിളിച്ച രണ്ടാമത്തെ നിയമക്ഷി യോഗത്തിലും സച്ചിൻ പൈലറ്റും പൈലറ്റിന് പിന്തുണ പ്രഖ്യാപിച്ച എംൽഎമാരും പങ്കെടുത്തിരുന്നില്ല. ഇതോടെ ബിജെപിക്കൊപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോൺഗ്രസിന്റെ നടപടി.

കോൺഗ്രസിന് കരുത്ത്

കോൺഗ്രസിന് കരുത്ത്

സച്ചിൻ പൈലറ്റിന് 16 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ അശോക് ഗെലോട്ടിന്റെ അവകാശ വാദം 122 പേരിൽ 106 എംൽഎമാരുടെ പിന്തുണ പാർട്ടിയ്ക്കുണ്ടെന്നാണ്. പാർട്ടി നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി നിയമ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളിൽ പലരും സച്ചിൻ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേൾക്കാൻ സച്ചിൻ പൈലറ്റ് തയ്യാറായിരുന്നില്ല. ഇതോടെയാണ് നേതാവിനെതിരെ പാർട്ടിയും നടപടികളിലേക്ക് കടന്നത്. താൻ ബിജെപിയിൽ ചേരില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിക്കഴിഞ്ഞ സ്ഥിതിയ്ക്ക് സച്ചിൻ പൈലറ്റിന്റെ നിലപാട് സംബന്ധിച്ച് അവ്യക്തകൾ തുടരുന്നുണ്ട്.

 കരുത്ത് തെളിയുമോ?

കരുത്ത് തെളിയുമോ?

200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരും ബിജെപിക്ക് 72 എംഎൽഎമാരുമാണുള്ളത്. കോൺഗ്രസിന് 13 സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ കൂടി സംസ്ഥാനത്തുണ്ട്. സിപിഎമ്മിൽ നിന്നും ഭാരതീയ ട്രൈബൽ പാർട്ടിയിൽ നിന്നും ആർഎൽഡിയിൽ നിന്നുമുള്ള ഓരോ എംഎൽഎമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Sources says Negotiations With BJP and Sachin Pilot is Ongoing after crisis in Rajastan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X