കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അവധികള്‍ വെട്ടിക്കുറച്ചു!! ജമ്മു കശ്മീരില്‍ പ്രത്യേക സാഹചര്യമെന്ന്..

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യവിവരത്തോടെ സംസ്ഥാനത്ത് അതീവ സുരക്ഷ. കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ അവധികള്‍ അനുവദിക്കില്ലെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ അവധിയിലുള്ളവരെ തിരിച്ചുവിളിക്കുകയും ചെയ്യും. സുരക്ഷാ ഭീഷണി നിലനില്‍ക്കെ സംസ്ഥാനത്ത് പരിഭ്രാന്തി പരന്നതോടെയാണിത്.

തോറ്റുകൊടുക്കാതെ അച്ഛന്‍ കുമാരസ്വാമി; ഉപതിരഞ്ഞെടുപ്പില്‍ മകന്‍ നിഖിലിനെ മത്സരിപ്പിച്ചേക്കുംതോറ്റുകൊടുക്കാതെ അച്ഛന്‍ കുമാരസ്വാമി; ഉപതിരഞ്ഞെടുപ്പില്‍ മകന്‍ നിഖിലിനെ മത്സരിപ്പിച്ചേക്കും

അമര്‍നാഥ് തീര്‍ത്ഥാടതരെ ലക്ഷ്യമിട്ട് പാക് ഭീകരര്‍ ഭീകരാക്രമണം നടത്തുമെന്ന വിവരത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ സൈനിക വിന്യാസം ഉയര്‍ത്തിയതിന്റെ ഒരു കാരണമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. മറ്റൊന്ന് സ്വാതന്ത്യ ദിനാഘോഷങ്ങള്‍ നടക്കാനിരിക്കെ സുരക്ഷ ഉയര്‍ത്തുന്നതിന്റെ ഭാഗമാണ്. എന്നാല്‍ കശ്മീരില്‍ നിന്ന് വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും ഉടന്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടത് ഭീതി പടര്‍ത്തിയിരുന്നു. കശ്മീരില്‍ നിന്ന് സ്ഫോടകവസ്തുുക്കളും ആയുധങ്ങളും കണ്ടെടുത്ത സംഭവത്തോടെയാണ് അമര്‍നാഥ് യാത്ര റദ്ദാക്കി തീര്‍ത്ഥാടകരോട് ഉടന്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടത്.

security-jk-1


ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിയില്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് നിര്‍ദേശിച്ച് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വെള്ളിയാഴ്ച യോഗം വിളിച്ചിരുന്നു. സമാധാനത്തോടെയിരിക്കാനും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് മെഹബൂബ മുഫ്തി, ഷാ ഫൈസല്‍, സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അമര്‍നാഥ് യാത്രക്ക് പുറമേ ദുര്‍ഗാ ദേവിയെ ആരാധിക്കുന്ന കിഷ്ട് വാറിലെക്കുള്ള മച്ചൈല്‍ യാത്രയും കശ്മീര്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് കശ്മീരില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രീനഗറില്‍ നിന്നും ജമ്മുകശ്മീരില്‍ നിന്നുമുള്ള വിമാനങ്ങളുടെ ടിക്കറ്റ് റദ്ദാക്കല്‍ ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. ആഗസ്റ്റ് ഒമ്പതുവരെയാണ് ഈ സൗകര്യം.

English summary
Sources says No leaves for CRPF personal posted in Kashmir valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X