• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമർ അബ്ദുള്ളയെയും മെബബൂബ മുഫ്തിയെയും ബന്ധുക്കളെ കാണാൻ അനുവദിച്ചെന്ന് റിപ്പോർട്ട്

ശ്രീഗനഗർ: നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയും മെഹമബൂബ മുഫ്തിയെയും ബന്ധുക്കളെ കാണാൻ അനുവദിച്ചെന്ന് റിപ്പോർട്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അഞ്ചിനാണ് ഇരുവരെയും വീട്ടു തടങ്കലിലാക്കുന്നത്. ഒമർ അബ്ദുള്ളയുടെ കുടുംബം ഈ ആഴ്ചയിൽ രണ്ട് തവണ അദ്ദേഹത്തെ കണ്ടുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ശ്രീനഗറിലെ ഹരിനിവാസിലാണ് അദ്ദേഹത്തെ താമസിപ്പിച്ചിട്ടുള്ളത്. ഒമറിന്റെ സഹോദരി സഫിയയും മക്കളും ഒമറുമായി കുടിക്കാഴ്ച നടത്തിയെന്നും അദ്ദേഹത്തിന് അറസ്റ്റിനെ തുടർന്ന് താടി വളർന്നിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. 20 മിനിറ്റ് സമയം മാത്രമാണ് അനുവദിച്ചത്.

മലയാളി യുവാവിന്റെ മരണം കൊലപാതകം: കൊല നടത്തിയത് ബിറ്റ് കോയിന് വേണ്ടിയെന്ന്

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോടനുബന്ധിച്ച് കശ്മീർ താഴ് വരയിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ച് വരികയാണ്. 105 പോലീസ് സ്റ്റേഷനുകളിൽ 82 എണ്ണം സാധാരണ രീതിയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ 29 അധിക ലാൻഡ് ലൈനുകളും പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. 47 അധിക ടെലിഫോൺ എക്സ്ചേഞ്ചുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ പരിശോധിക്കാനെത്തിയതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളിൽ അയവ് വരുത്തിയത്.

 മാതാവും സഹോദരിയും

മാതാവും സഹോദരിയും

മെഹബൂബ മുഫ്തിയുടെ മാതാവിനെയും സഹോദരിമാരെയും വ്യാഴാഴ്ച അവരെ കാണാൻ അനുവദിച്ചു എന്നതാണ് മറ്റൊര വിവരം. ടൂറിസം വകുപ്പിന്റെ ചെസ്മാഷാഹി ബംഗ്ലാവിലാണ് പിഡിപി പ്രസിഡന്റിനെ താമസിപ്പിച്ചിട്ടുള്ളത്. ഇത് സബ് ജയിലായി പ്രഖ്യാപിച്ച ശേഷമാണ് മെഹബൂബയെ ഇങ്ങോട്ട് മാറ്റിയത്.

അപേക്ഷിച്ചത് നിരവധി തവണ

അപേക്ഷിച്ചത് നിരവധി തവണ

ഒമർ അബ്ദുള്ളയെ കാണാൻ അനുമതി ലഭിക്കുന്നതിന് മുമ്പായി നിരവധി തവണ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് സന്ദർശിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മാത്രമാണ് അനുമതി ലഭിച്ചതെന്നാണ് ഒമറിന്റെ സഹോദരി സാക്ഷ്യപ്പെടുത്തുന്നത്. ഈദ് ദിനമായ ആഗസ്റ്റ് 12ന് ഒമറുമായി ഫോണിൽ സംസാരിക്കാൻ അധികൃതർ സൌകര്യമൊരുക്കിയിരുന്നുവെന്നും അവർ പറയുന്നു.

മകനെ കാണാനുള്ള ആവശ്യം നിരസിച്ചു

മകനെ കാണാനുള്ള ആവശ്യം നിരസിച്ചു

ഒമർ അബ്ദുള്ളയുടെ പിതാവും മൂന്നുതവണ കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഫറൂഖ് അബ്ദുള്ളയെയും കശ്മീർ ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരുന്നു. ടെലിഫോൺ ബന്ധം പോലും ഇല്ലാത്ത വിധമായിരുന്നു ഇദ്ദേഹത്തിന്റെ തടങ്കലെന്നാണ് മാധ്യമറിപ്പോർട്ടുകൾ. ജമ്മു കശ്മീർ ഭരണകൂടത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടെ മൂന്നോളം തവണ സന്ദർശിച്ചു. എന്നാൽ മകനെ കാണാനുള്ള ആഗ്രഹം തുടർച്ചയായി അറിയിച്ചെങ്കിലും ഇത് നിരസിക്കുകയായിരുന്നു.

 വായനയും ടിവിയും വാർത്തയും

വായനയും ടിവിയും വാർത്തയും

മെഹബൂബ മുഫ്തിക്കും ഒമർ അബ്ദുള്ളക്കും കേബിൾ ചാനലുകളുടേയും പത്രങ്ങളുടേയും അഭാവത്തിലും വാർത്താ ചാനലുകൾ ലഭ്യമായിരുന്നു. പുറമേ വായിക്കാനുള്ള പുസ്തകങ്ങളും ലഭിച്ചിരുന്നു. സിനിമ കാണാൻ ഡിവിഡി പ്ലെയറും ഉദ്യോസ്ഥർ എത്തിച്ചുനൽകിയിരുന്നു. ഹരി നിവാസിൽ കഴിഞ്ഞിരുന്ന ഒമറിന് കിൻഡലിൽ പുസ്തകങ്ങൾ വായിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.

 മോചനം എപ്പോൾ?

മോചനം എപ്പോൾ?

ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ നീക്കുമെന്നാണ് സർക്കാർ അവകാശപ്പെട്ടത്. എന്നാൽ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിവരുന്നുണ്ട്. എന്നാൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ മോചനത്തെക്കുറിച്ച് സർക്കാർ പരാമർശിക്കുന്നേയില്ല. മെഹബൂബ മുഫ്തിയ്ക്കും ഒമറിനും പുറമേ യൂസുഫ് തരിഗാമിയുൾപ്പെടെ സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരും വീട്ടുതടങ്കലിലാണുള്ളത്. കൂടുതൽ കാലം വീട്ടുതടങ്കലിൽ കഴിഞ്ഞാൽ പുറത്തിറങ്ങുമ്പോൾ കൂടുതൽ വോട്ടുകൾ നേടാമെന്ന് ഗവർണർ സത്യപാൽ മാലിക് വിമർശിച്ചിരുന്നു.

English summary
Sources says Omar Abdulah and Mehbooba Mufti finally allowded to meet relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more