കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക് ദിനത്തിൽ സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് മുഖ്യാതിഥി: മോദിയുടെ ക്ഷണം സിറിൽ രമഫോസ സ്വീകരിച്ചു

Google Oneindia Malayalam News

2019ലെ റിപബ്ലിക് ദിനാഘോഷ പരിപാടികളിൽ മുഖ്യാത്ഥിയായി സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിറിൽ രമഫോസ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയായിരുന്നു മോദി ക്ഷണിച്ചത്.

<strong>ശബരിമലയിൽ കലിപ്പിച്ച ശ്രീചിത്രന് അയ്യപ്പ ശാപം! തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് ആരുടെ ശാപം- ട്രോൾ</strong>ശബരിമലയിൽ കലിപ്പിച്ച ശ്രീചിത്രന് അയ്യപ്പ ശാപം! തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് ആരുടെ ശാപം- ട്രോൾ

എന്നാൽ ഷെഡ്യൂൾ പരിമിതികൾ കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ലെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കൻ പ്രസിഡന്റിനെ സമീപിച്ചത്. അദ്ദേഹം റിപബ്ലിക്ക് ദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായെത്തുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Cyril Ramaphosa and Narendra Modi

വാർഷിക റിപ്പോർട്ട് സ്റ്റേറ്റ് യൂണിയനിൽ റിപ്പോർട്ട് ചെയ്യേണ്ടതിനാലാണ് ട്രംപ് എത്താത്തതെന്നാണ് സൂചന. അതേസമയം റിപബ്ലിക് ദിന ആഘോഷപരിപാടിയിൽ ആദ്യമായി പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു. 2015ലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.ജി20 ഉച്ചകോടിയിൽ പങ്കെടുക്ക് ആഫ്രിക്കൻ പ്രസിഡന്റുമായി അർജന്റീനയിൽവെച്ച് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
South Africa President Cyril Ramaphosa accepts PM Modi’s invite, to be 2019 Republic Day chief guest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X