കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ നഗരത്തിൽ ഭൂചലനം.. നേരിയ ഭൂചലനം അനുഭവപ്പെട്ടത് രാജരാജേശ്വരി നഗറിലും നാഗർഭാവിയിലും!!

Google Oneindia Malayalam News

കേരളത്തില്‍ ശക്തമായ മഴയും വെള്ളപൊക്കവും ജനങ്ങളെ ദുരിത്തിലാക്കിയപ്പോള്‍ ബംഗ്ലൂരുവില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ബംഗ്ലൂരുവിലെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലാണ് വൈകുന്നേരം 3 മണിയ്ക്കും 4 മണിയ്ക്കുമുള്ളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂചലനം അനുഭവപ്പെട്ടതോടെ പലരും വീടുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.

earthquake

ശക്തമായ ശബ്ദമുണ്ടാവുകയും വീടുകള്‍ വീടുകളും മറ്റും കുലുങ്ങുകയും ചെയ്തിരിക്കുകയാണ്. കര്‍ണാടക നാച്വറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെന്റര്‍ വാര്‍ത്ത സ്ഥിതികരിച്ചിരിക്കുകയാണ്. രാജരാജേശ്വരി നഗറിന് ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ഭൂചലനം അനുഭവപ്പെട്ട കാര്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ബിടിഎം ലേ ഔട്ട്, കുമ്മാരസ്വാമി ലേ ഔട്ട്, വിജയനഗര്‍, കേങ്ങേരി, വിജയനഗര്‍, ഉത്തരഹള്ളി, തുടങ്ങി സ്ഥലങ്ങളിലും ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

 വടക്കെ വയനാട്ടിൽ പ്രളയം: മാനന്തവാടി നഗരം വെള്ളത്തിൽ; ദുരിതാശ്വാസക്യാംപിലും വെള്ളം കയറി;കാണാതായത് പോളിടെക്നിക് വിദ്യാർത്ഥിയെന്ന് സംശയം വടക്കെ വയനാട്ടിൽ പ്രളയം: മാനന്തവാടി നഗരം വെള്ളത്തിൽ; ദുരിതാശ്വാസക്യാംപിലും വെള്ളം കയറി;കാണാതായത് പോളിടെക്നിക് വിദ്യാർത്ഥിയെന്ന് സംശയം

സോഷ്യല്‍ മീഡിയയിലൂടെ നിരവധി വാര്‍ത്തകള്‍ വന്നതോടെ ആളുകള്‍ പരിഭ്രാന്തിയിലാവുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
Rajarajeshwari Nagar, Nagarabhavi, Kurubarahalli and many parts of south Bangalore have experienced earthquake for few seconds on Thursday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X