ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍; നാല് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു, 6 പൊലീസുകാര്‍ക്ക് പരിക്ക്
ഡല്‍ഹി: ഡല്‍ഹിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. സൗത്ത് ഡെല്‍ഹിയിലെ ഫത്തേപൂര്‍ ബേരി പ്രദേശത്ത് ദില്ലി പോലീസിന്റെ സ്പെഷല്‍ സെല്‍ ടീമുമായി നടന്ന ഏറ്റുമുട്ടലിലാണ് ക്രിമിനലുകള്‍ കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ക്രിമിനല്‍ തലവന്‍ രാജേഷ് ഭാത്രിയുടെ തലക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വിലയിട്ടിരുന്നുവെന്ന് ഡെല്‍ഹി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.
ദില്ലിയിലും ഇതരസംസ്ഥാനങ്ങളിലുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രജേഷ് ഭാരതി. ഹരിയാനാ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അടുത്തിടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് മേധാവി വ്യക്തമാക്കി. രാജീവ് ഭാത്രി സൗത്ത് ഡല്‍ഹിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ ടീം ഇയാളെ വളയുകായിരുന്നു. ചത്താര്പുര് പ്രദേശത്ത് ക്രിമിനല്‍ കൃത്യം നിര്‍വ്വഹിച്ച ശേഷം രാജേഷ് ഭാത്രിയും സംഘവും മടങ്ങുന്ന വഴിയില്‍ വെച്ച് പോലീസ് സംഘം ഇവരെ വളയുകായിരുന്നു.

പോലീസ് ക്രിമിനല്‍ സംഘത്തെ വളഞ്ഞ് കീഴ്പ്പെടുത്തിയെങ്കിലും ഭാരതിയുടെ സംഘം തങ്ങള്‍ക്കെതിരെ ആദ്യം വെടിവെയ്ക്കുകയയാരുന്നെന്ന് പോലീസ് അവകാശപ്പെട്ടു. ഈ ആക്രമത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ പോലീസ് സംഘം നടത്തിയ പ്രത്യാക്രമണത്തില്‍ ക്രിമനിലുകള്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. പരിക്കേറ്റ പോലീസുകാര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications