കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍; നാല് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു, 6 പൊലീസുകാര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

ഡല്‍ഹി: ഡല്‍ഹിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. സൗത്ത് ഡെല്‍ഹിയിലെ ഫത്തേപൂര്‍ ബേരി പ്രദേശത്ത് ദില്ലി പോലീസിന്റെ സ്‌പെഷല്‍ സെല്‍ ടീമുമായി നടന്ന ഏറ്റുമുട്ടലിലാണ് ക്രിമിനലുകള്‍ കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ക്രിമിനല്‍ തലവന്‍ രാജേഷ് ഭാത്രിയുടെ തലക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വിലയിട്ടിരുന്നുവെന്ന് ഡെല്‍ഹി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

ദില്ലിയിലും ഇതരസംസ്ഥാനങ്ങളിലുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രജേഷ് ഭാരതി. ഹരിയാനാ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അടുത്തിടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് മേധാവി വ്യക്തമാക്കി. രാജീവ് ഭാത്രി സൗത്ത് ഡല്‍ഹിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ ഡെല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ ടീം ഇയാളെ വളയുകായിരുന്നു. ചത്താര്‍പുര്‍ പ്രദേശത്ത് ക്രിമിനല്‍ കൃത്യം നിര്‍വ്വഹിച്ച ശേഷം രാജേഷ് ഭാത്രിയും സംഘവും മടങ്ങുന്ന വഴിയില്‍ വെച്ച് പോലീസ് സംഘം ഇവരെ വളയുകായിരുന്നു.

delhi

പോലീസ് ക്രിമിനല്‍ സംഘത്തെ വളഞ്ഞ് കീഴ്‌പ്പെടുത്തിയെങ്കിലും ഭാരതിയുടെ സംഘം തങ്ങള്‍ക്കെതിരെ ആദ്യം വെടിവെയ്ക്കുകയയാരുന്നെന്ന് പോലീസ് അവകാശപ്പെട്ടു. ഈ ആക്രമത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ പോലീസ് സംഘം നടത്തിയ പ്രത്യാക്രമണത്തില്‍ ക്രിമനിലുകള്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. പരിക്കേറ്റ പോലീസുകാര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

English summary
Four suspected criminals killed, six cops injured in South Delhi encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X