കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രക്ഷോഭം ബിജെപിക്ക് നേട്ടമാകില്ല.... കേരളത്തില്‍ വട്ടപൂജ്യമാകും.... കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ ബിജെപി വട്ടപൂജ്യമാകും | Oneindia Malayalam

ദില്ലി: ബിജെപി 2019ല്‍ വലിയൊരു വോട്ടുബാങ്കിനെ ദക്ഷിണേന്ത്യയില്‍ നിന്ന് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇത്തവണയും അത് സാധ്യമാകില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും കര്‍ണാടകയില്‍ ഒഴിച്ച് ബിജെപിക്ക് കരുത്തരായി നേതാക്കളില്ല. മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും ദക്ഷിണേന്ത്യയില്‍ പോപ്പുലറായിട്ടുള്ള വ്യക്തിയല്ലെന്നാണ് മനസ്സിലാവുന്നത്.

ഇപ്പോഴും ഹിന്ദി പാര്‍ട്ടിയെന്ന പേരാണ് ദക്ഷിണേന്ത്യയില്‍ ബിജെപിക്കുള്ളത്. അടുത്തിടെ വന്ന അഭിപ്രായ സര്‍വേകളും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഈ സൂചനയാണ് നല്‍കുന്നത്. മറ്റൊന്ന് ദക്ഷിണേന്ത്യയില്‍ ഇത്തവണ ശക്തമായ പ്രതിപക്ഷ ഐക്യമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തെ സുപ്രധാന സഖ്യകക്ഷി ടിഡിപി സഖ്യം വിട്ടതും ബിജെപിക്ക് വലിയ തിരിച്ചടിയാണ്.

കര്‍ണാടകയില്‍ പ്രതിസന്ധി

കര്‍ണാടകയില്‍ പ്രതിസന്ധി

ഉപതിരഞ്ഞെടുപ്പ് ഫലങ്ങളോടെ 2019ല്‍ കര്‍ണാടകത്തില്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. യെദ്യൂരപ്പയുടെ മണ്ഡലത്തിലെ വോട്ടുകള്‍ വരെ ചോര്‍ന്ന് കൊണ്ടിരിക്കുകയാണ്. കരുത്തുറ്റ കോട്ടയായിരുന്ന ബെല്ലാരി കൈവിട്ട് കഴിഞ്ഞു. കേന്ദ്ര അനന്ത് കുമാറിന്റെ മരണം മറ്റൊരു തിരിച്ചടിയാണ്. ബെംഗളൂരുവില്‍ ബിജെപി മുന്നിട്ട് നിന്നിരുന്നത് അനന്ത് കുമാറിന്റെ ബലത്തിലായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം വോട്ടാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ നല്ല സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ്-ജെഡിഎസ് ഇവിടെയുള്ള 28 സീറ്റും തൂത്തുവാരുമെന്ന് ഉറപ്പാണ്.

മോദി വിരുദ്ധ വികാരം

മോദി വിരുദ്ധ വികാരം

അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത് ഉത്തരേന്ത്യയേക്കാള്‍ ഇരട്ടിയാണ് ദക്ഷിണേന്ത്യയില്‍ മോദി വിരുദ്ധ വികാരമെന്നാണ്. അദ്ദേഹത്തെ ആരും ദക്ഷിണേന്ത്യയില്‍ പിന്തുണക്കുന്നില്ല. നോട്ടുനിരോധനവും ജിഎസ്ടിയും ദക്ഷിണേന്ത്യയെ കൂടുതല്‍ ബുദ്ധിമുട്ടിച്ചെന്നാണ് വ്യക്തമാകുന്നത്. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലെപ്പിങ് സൊസൈറ്റീസ് നടത്തിയ അഭിപ്രായ സര്‍വേകളില്‍ ദക്ഷിണേന്ത്യ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതായിട്ടാണ് സൂചിപ്പിക്കുന്നത്. ബിജെപിയുമായി കോണ്‍ഗ്രസിനുള്ള അന്തരം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ സാഹചര്യം

കേരളത്തിലെ സാഹചര്യം

ശബരിമല പ്രക്ഷോഭം ബിജെപി പാര്‍ട്ടിയെന്ന നിലയില്‍ പേരുണ്ടാക്കി കൊടുക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അത് വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് സാധിക്കില്ല. കാരണം രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ബിജെപി ഉപയോഗിക്കുന്നുവെന്ന തോന്നലാണ്. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലായിരിക്കും പ്രധാന മത്സരമെന്ന് നേരത്തെ സി വോട്ടര്‍ സര്‍വേ പറഞ്ഞിരുന്നു. കേരളത്തില്‍ ബിജെപി ഇത്തവണയും സംപൂജ്യരാവുമെന്നാണ് പ്രവചനം. ശബരിമല പ്രക്ഷോഭം ബിജെപി വലിയ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ്. പത്ത് സീറ്റ് വരെ ഇതിലൂടെ നേടുമെന്നും ബിജെപി കരുതിയിരുന്നു.

ആന്ധ്രയില്‍ സാധ്യതയില്ല

ആന്ധ്രയില്‍ സാധ്യതയില്ല

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ടതോടെ ബിജെപിക്ക് ഉള്ള സാധ്യതയും പോയിരിക്കുകയാണ്. നിലവില്‍ ഇവിടെ നാല് എംഎല്‍എമാരുണ്ട് ബിജെപിക്ക്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇവിടെ ബിജെപി അക്കൗണ്ട് തുറക്കില്ല. ഇവിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ടിഡിപി കോണ്‍ഗ്രസ് സഖ്യത്തിനും പത്തിലധികം സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ടിഡിപിയുടെ എംഎല്‍എമാരെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള അമിത് ഷായുടെ നീക്കങ്ങള്‍ പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്നും സൂചനയുണ്ട്.

ദക്ഷിണേന്ത്യയില്‍ തിളക്കം കുറയുന്നു

ദക്ഷിണേന്ത്യയില്‍ തിളക്കം കുറയുന്നു

2014ല്‍ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് അല്‍പ്പം തിളക്കമുണ്ടായിരുന്നു. മോദിയുടെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു പ്രധാന കാരണം. എന്നാല്‍ 2019ല്‍ ഇത് തീര്‍ത്തും മങ്ങിയിരിക്കുകയാണ്. തമിഴ്‌നാട്ടിലും തെലങ്കാനയിലും ബിജെപി നിലം തൊടില്ലെന്നാണ് വ്യക്തമാകുന്നത്. തമിഴ്‌നാട്ടിലാണ് ബിജെപിക്കെതിരെ ഏറ്റവും ശക്തമായ ജനവികാരമുള്ളത്. ഇവിടെ ഒരു സീറ്റ് ബിജെപിക്കുണ്ട്. എന്നാല്‍ ഇത്തവണ പൂജ്യത്തിലേക്ക് വീഴും. തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസ്സും തമ്മിലായിരിക്കും പോരാട്ടം. ചുരുക്കി പറഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ 131 സീറ്റുകളില്‍ ഒന്നില്‍ പോലും ബിജെപി ജയിക്കില്ല. ഇത് ബിജെപിയുടെ കേന്ദ്രത്തിലെ സാധ്യതകളെ ഇല്ലാതാക്കാനും ഇടയുണ്ട്.

മഹാരാഷ്ട്രയില്‍ എന്‍സിപിക്കൊപ്പം എംഎന്‍എസ് സഖ്യത്തിന്...... കോണ്‍ഗ്രസും ഒപ്പം ചേരും!!മഹാരാഷ്ട്രയില്‍ എന്‍സിപിക്കൊപ്പം എംഎന്‍എസ് സഖ്യത്തിന്...... കോണ്‍ഗ്രസും ഒപ്പം ചേരും!!

തൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളിതൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളി

English summary
south india may reject bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X