കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് മുന്നില്‍ മാതൃകയായി ദക്ഷിണേന്ത്യ, രോഗമുക്തിയില്‍ ഏറ്റവും മുന്നില്‍, കേരളം ഒന്നാമത്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത് ഇന്ത്യയില്‍ ഇതുവരെ 23000ല്‍ അധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിക്കുന്നതുപോലെ പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനവ് രാജ്യത്തുണ്ടാവുന്നുണ്ട്. എന്നാല്‍ ഇവയില്‍ മുന്നിട്ടുനില്‍ക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ദില്ലിയുമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Recommended Video

cmsvideo
രാജ്യത്തിന് മുന്നില്‍ നെഞ്ചും വിരിച്ച് കേരളം | Oneindia Malayalam

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ദില്ലിയും മുന്നില്‍ എത്തുന്നത്. ആഗോളതലത്തില്‍ കൊറോണ രോഗമുക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നിരക്ക് 27.35 ശതമാനമാണ്. എന്നാല്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിലാണ് രോഗമുക്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. വിശദാംശങ്ങളിലേക്ക്..

മുന്നില്‍ കേരളം

മുന്നില്‍ കേരളം

കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവയ്ക്കുന്നത്. കേരളത്തിലെ രോഗമുക്തി നിരക്ക് 73.74 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് വളരെ വലുതാണ്. കേരളത്തില്‍ നിന്ന് 316 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ഇപ്പോള്‍ 129 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് നാല് മാസം പ്രായമുള്ള ഒരു കുഞ്ഞു കൂടെ മരിച്ചതോടെ ഇതുവരെ മൂന്ന് പേരാണ് കേരളത്തില്‍ മരിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ മരണനിരക്ക് വളരെ കുറവാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദില്ലി ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് വളരെ കുറവാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ 15 ശതമാനത്തില്‍ താഴെയാണ്. മധ്യപ്രദേശ് 9.20%, ഗുജറാത്ത് 7.5%, രാജസ്ഥാനില്‍ 12.17%, മഹാരാഷ്ട്രയില്‍ 13.95 ശതമാനം എന്നിങ്ങനെയാണ രോഗമുക്തി നിരക്ക്, മാത്രമല്ല, മഹാരാഷ്ട്ര. ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്.

ദില്ലി

ദില്ലി

ദില്ലിയിലെ രോഗവ്യാപനം വര്‍ദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ്. ഇതുവരെ 2346 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാല്‍ 808 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. അതായത് രോഗമുക്തി ശതമാനം 32 ശതമാനം. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ വലിയ നിരക്കാണ്. സംസ്ഥാനത്ത് 50 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 1518 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ദില്ലിയുടെ പലഭാഗങ്ങളിലും ശക്തമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട്

തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ 1629 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 752രോഗികള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗമുക്തി ശതമാനത്തിലും തമിഴ്‌നാട് വളരെ മുന്നിലാണ്. 40 ശതമാനമാണ് തമിഴ്‌നാട്ടിലെ രോഗമുക്തിനിരക്ക്. ഇതുവരെ 20 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം രണ്ട് പേര്‍ മരിച്ചു. 752 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 911 പേരാണ് ഇപ്പോള്‍ വിവിധ ആശുപ്തികളില്‍ ചികിത്സയില്‍ കഴിയുന്നത്.

 മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കണക്ക് എടുത്തുപരിശോധിച്ചാല്‍ കര്‍ണാടകയില്‍ 31.82 ശതമാനം, തെലങ്കാന 20.52 ശതമാനം ആ്ന്ധ്രാപ്രദേശ് 14.76 എന്നിങ്ങനെയാണ്. തെലങ്കാനയില്‍ 960 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ിവരില്‍ 197 പേര്‍ രോഗമുക്തി നേടി. 24 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശില്‍ 895 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 141 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 27 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കര്‍ണാടകയില്‍ 445 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 145 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 17 പേര്‍ക്ക് ജീവന്‍ നഷ്്ടമായി.

English summary
South India Ranks Among The Country With Highest Cure Rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X