കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേഷ്യയിലെ ആദ്യത്തെ ക്രോസ് ബോര്‍ഡര്‍ പെട്രോളിയം പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തു

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിച്ച് കൊണ്ട് ദക്ഷിണേഷ്യയിലെ ആദ്യത്തെ ക്രോസ് ബോര്‍ഡര്‍ പെട്രോളിയം പൈപ്പ് ലൈന്‍ ഉദ്ഘാടനം. മോതിഹാരി-അംലെഖഗഞ്ച് പെട്രോളിയം ഉല്‍പന്ന പൈപ്പ്‌ലൈന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്. തെക്കേ ഏഷ്യയിലെ ആദ്യത്തെ ക്രോസ്-ബോര്‍ഡര്‍ പെട്രോളിയം ഉല്‍പന്ന പൈപ്പ് ലൈനിന് 60 കിലോമീറ്ററിലധികം നീളമുണ്ട്. 1973 മുതല്‍ ടാങ്കറുകള്‍ വഴിയാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കൊണ്ടുപോയിരുന്നത്.

രാജ്യദ്രോഹികളാണ് അവര്‍... ഐഎഎസ് ഉദ്യോസ്ഥനെതിരെ വിവാദ ബിജെപി നേതാവ്, കാരണം ഇതാണ്രാജ്യദ്രോഹികളാണ് അവര്‍... ഐഎഎസ് ഉദ്യോസ്ഥനെതിരെ വിവാദ ബിജെപി നേതാവ്, കാരണം ഇതാണ്

ഇന്ത്യ-നേപ്പാള്‍ ഊര്‍ജ്ജ സഹകരണ പദ്ധതി ഉഭയകക്ഷി ബന്ധത്തിന്റെ പ്രതീകമാണ്. അതിനാല്‍ പുതിയ പൈപ്പ് ലൈന്‍ മേഖലയുടെ ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

petroleum-pipeline23

വീഡിയോ ലിങ്ക് വഴി സംസാരിച്ച മോദി 2015 ലെ ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാള്‍ മുന്നേറുന്ന വേഗതയില്‍ സന്തോഷം പ്രകടിപ്പിച്ചു. സ്വന്തം മുന്‍ഗണനകള്‍ക്കനുസരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാളിനെ സഹായിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

English summary
South India's first cross boarder pipe line inaugurated by PM Narendra Modi and Nepal Prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X