പതിവ് തെറ്റിച്ചില്ല; വിജയ് ദേവരക്കൊണ്ടയുടെ ക്രിസ്തുമസ് സമ്മാനത്തില്‍ ഞെട്ടി ആരാധകര്‍, സൗജന്യ ടൂര്‍
വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയില്‍ സൂപ്പര്‍ താരമായി മാറിയ നടനാണ് വിജയ് ദേവരകൊണ്ട. കേരളത്തിലും താരത്തിന് വലിയ ആരാധകരുണ്ട്. ഡിയര്‍ കോമ്രേഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങള്‍ കേരളത്തിലും സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കേരളത്തില്‍ എത്തിയപ്പോള്‍ വലിയ ആരാധകവൃന്ദം തന്നെ അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായികരുന്നു. ആരാധകര്‍ അങ്ങോട്ട് കാണിക്കുന്ന സ്‌നേഹം തിരിച്ച് ഇങ്ങോട്ടും കാണിക്കുന്ന നടന്‍ കൂടിയാണ് വിജയ് ദേവരക്കൊണ്ട.

അതുകൊണ്ട് തന്നെ വിശേഷ ദിവസങ്ങളില്‍ തന്റെ ആരാധകര്‍ക്ക് സര്‍പ്രൈസുകള്‍ വിജയ് ദേവരക്കൊണ്ട നല്‍കാറുണ്ട്. എല്ലാ ക്രിസ്തുമതിനും അദ്ദേഹം തന്റെ ആരാധകര്‍ക്ക് നല്‍കുന്ന സര്‍പ്രൈസ് പതിവുണ്ട്. ഇത്തവണയും അദ്ദേഹം അത് ഭംഗിയായി നടത്തി. 100 ആരാധകര്‍ക്ക് അദ്ദേഹം തന്റെ ചെലവില്‍ ഒരു ഹോളിഡേ ട്രിപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ഇക്കാര്യം കേട്ട ആരാധകര്‍ ആദ്യം ഒന്ന് ഞെട്ടി. ഇത് സത്യമാണോ എന്ന് അവര്‍ക്ക് വിശ്വാസം വന്നിരുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ ട്വീറ്റ് കൂടെ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ ത്രില്ലിലാണ്. താരത്തിന്റെ ട്വീറ്റ് ഒരു പോള്‍ ആയിരുന്നു. ഏത് സ്ഥലത്തേക്ക് യാത്ര പോകണമെന്ന് പോളിംഗിലൂടെ തിരഞ്ഞെടുക്കാനായിരുന്നു ആരാധകര്‍ നല്‍കിയ ടാസ്‌ക്.

ഇന്ത്യയിലെ മലനിരകള്‍, കടല്‍ തീരങ്ങള്‍, കള്‍ച്ചറല്‍ ട്രിപ്പ്, ഇന്ത്യയിലെ മരുഭൂമികള്‍ എന്നിവയായിരുന്നു കൊടുത്ത ഒപ്ഷനുകള്‍. അഞ്ച് വര്‍ഷം മുമ്പാണ് വിജയ് ദേവരക്കൊണ്ട് ഈ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. നൂറ് പേരെ എല്ലാ ചെലവുകളും വഹിച്ച് ഇഷ്ട സ്ഥലത്തേക്ക് യാത്ര കൊണ്ടു പോകുന്നതാണ് പതിവ്. ഇതുമായി ബന്ധപ്പെട്ട് വിജയ് ദേവരക്കൊണ്ട് പങ്കുവച്ച ട്വീറ്റ് ഇങ്ങനെയാണ്.

ദേവരസന്ത, അഞ്ച് വര്‍ഷം മുമ്പാണ് ഈ ആചാരം ഞാന്‍ ആരംഭിച്ചത്. നിങ്ങളില്‍ നൂറ് പേരെ എല്ലാ ചെലവുകളും വഹിച്ച് ഞാന്‍ ഒരു ഹോളിഡയേക്ക് കൊണ്ടു പോകുകയാണ്. എവിടേക്കാണ് പോകേണ്ടത് എന്ന തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ എന്നെ സഹായിക്കാമോ- വിജയ് ട്വീറ്റില്‍ കുറിച്ചു. അതേസമയം, വിജയ് പങ്കുവച്ച പോളില്‍ 42 ശതമാനം പേരും പിന്തുണച്ചത് മലനിരയിലേക്കുള്ള യാത്രയായിരുന്നു.

24 ശതമാനം പേരാണ് ബീച്ചുകളിലേക്കുള്ള യാത്രയെ പിന്തുണച്ചത്. കള്‍ച്ചറില്‍ ട്രിപ്പിന് 27.1 ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍ 6.3 ശതമാനം പേര്‍ മരുഭൂമിയിലേക്കുള്ള യാത്രയെ പിന്തുണച്ചു. ആകെ 31,000 പേരാണ് വോട്ടടിംഗില്‍ പങ്കെടുത്തത്. 291,000 പേരാണ് ട്വീറ്റ് കണ്ടത്. 38,000 കൂടുതല്‍ ലൈക്കുകളും നേടി.

പഠനത്തിന് ശേഷം നാടകങ്ങളിലൂടെയാണ് വിജയ് സിനിമയിലേക്ക് എത്തുന്നത്. രവി ബാബുവിന്റെ 2011ല്‍ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയില്‍ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറുന്നത്. യെവടെ സുബ്രമണ്യം എന്ന ചിത്രത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2017ല്‍ പുറത്തിറങ്ങിയ കള്‍ട്ട് ക്ലാസിക് ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയെ പ്രശസ്തനാക്കിയത്. അതിനു ശേഷം മഹാനടി'യിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

സാമന്ത നായികയായി എത്തുന്ന കുഷിയാണ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം. ജേഴ്‌സി എന്ന ചിത്രം സംവിധാനം ചെയ്ത ഗൗതം തിന്നനൂരിയുടെ പുതിയ ചിത്രത്തിലും നായകന്‍ ദേവരക്കൊണ്ടയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.












Click it and Unblock the Notifications