സൂപ്പര്‍ താരം അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു; ഹോം ക്വാറന്റീനിലാണെന്ന് താരം
ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് താന്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധന നടത്തണമെന്നും താരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. തന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം പുഷ്പയാണ് അല്ലുവിന്റെ അടുത്ത ചിത്രം. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ഈ ചിത്രത്തിന്‍രെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് പുഷ്പ.
ഒസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുറ്റിയാണ് ചിത്രത്തിന്റെ ശബ്ദ സംയോജനം. ഈ മാസം പുറത്തിറങ്ങിയ അല്ലുവിന്റെ ക്യാരക്ടര്‍ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആഗസ്റ്റ് 13നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications