ജമ്മു കശ്മീരില്‍ സൈനിക ഏറ്റുമുട്ടല്‍: വധിച്ചത് അഞ്ച് ഭീകരരെ, കൊല്ലപ്പെട്ടവരില്‍ കശ്മീരി പ്രൊഫസറും!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരെ വധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. ഭീകര സംഘടനയില്‍ ചേര്‍ന്ന കശ്മീര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി കരുതുന്നു. ഹിസ്ബുള്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജമ്മു കശ്മീര്‍ പൊലീസ് തലവന്‍ എസ്പി വേദ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
കുറച്ച് വര്‍ഷം മുമ്പ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നിട്ടുള്ള മുഹമ്മദ് റാഫി ഭട്ട് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ജമ്മു കശ്മീര്‍ പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബാംഗങ്ങളെ സമീപിച്ച് അസിസ്റ്റന്റ് പ്രൊഫസറോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഹമ്മദ് റാഫി അതിന് തയ്യാറായിരുന്നില്ല. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ ഏറ്റുമുട്ടലിനിടെ ഇയാള്‍ നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ സേന ഓപ്പറേഷന് ആരംഭിക്കുമ്പോള്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ സദ്ദാം പാദ്ദറുമായി ഭട്ട് കൂടിക്കാഴ്ച നടത്തുകയായിരുന്നു.

കശ്മീര്‍ പോലീസിന് പുറമേ സിആര്‍പിഫും ഇന്ത്യന്‍ സൈന്യവും ഭീകരര്‍ ഒളിഞ്ഞിരുന്ന ബാദിഗാം ഗ്രാമം വളഞ്ഞ ശേഷമാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തോടെ ദക്ഷിണ കശ്മീരിലെ ഇന്റര്‍നെറ്റ് ബന്ധം അധികൃതര്‍ വിച്ഛേദിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications